| Wednesday, 15th August 2018, 12:50 pm

തിരുവനന്തപുരം നഗരത്തില്‍ പ്രളയം; പതിനെട്ടോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. നഗരത്തിനടുത്ത് ഗൗരീശപട്ടത്ത് പതിനെട്ടോളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.

ഫയര്‍ഫോഴ്‌സ് സംഘം എത്തി ഈ കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വെള്ളപ്പൊക്കം ശക്തമായതിനെത്തുടര്‍ന്ന് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.


ALSO READ: മലപ്പുറം പൈങ്ങോട്ടൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു


ഇന്ന് പുലര്‍ച്ചെ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. ഇതാണ് ഈ പ്രദേശത്ത് ജലനിരപ്പ് ഉയരാന്‍ കാരണമായത്. പുലര്‍ച്ചെയായതിനാല്‍ പല കുടുംബങ്ങളും വെള്ളം പൊങ്ങിയത് അറിഞ്ഞിരുന്നില്ല.

ജില്ലയില്‍ പലഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ബോണക്കാട് പ്രദേശത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേരേ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more