| Friday, 29th July 2016, 6:00 pm

മോശം പ്രകടനം; ഫ്‌ളിപ്പ്കാര്‍ട്ടില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് പ്രകടന മികവില്‍ പിന്നില്‍ നില്‍ക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നു. നിലവില്‍ 3000ത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി വക്താവ് സ്ഥിരീകരിച്ചു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യം വക്താവ് വ്യക്തമാക്കിയിട്ടില്ല.

ജോലിയില്‍ മികവ് കാട്ടാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന മികവ് പുറത്തെടുക്കാത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബംഗളുരു ആസ്ഥാനമായ ഫ്‌ളിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്. ഇന്ത്യയില്‍ വന്‍ ചലനം സൃഷ്ടിച്ചു മുന്നേറിയ ഫ്‌ളിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ആശാവഹമായിരുന്നില്ല ഈ വര്‍ഷം. ആമസോണ്‍ പോലെയുള്ള കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തന ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവാണ് സംഭവിച്ചത്. ഇതേത്തുടര്‍ന്ന് കമ്പനി നല്‍കിവന്ന ഓഫറുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഉല്‍പന്നങ്ങള്‍ക്ക് നല്‍കി വന്ന വന്‍ വിലക്കുറവുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍നിന്ന് കൂട്ടപിരിച്ചുവിടല്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

We use cookies to give you the best possible experience. Learn more