| Sunday, 13th May 2018, 8:29 pm

വമ്പന്‍ വിലക്കുറവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് സെയില്‍ ആരംഭിച്ചു; വിലക്കുറവുമായി ഐ.ഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകള്‍; വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയില്‍ ആരംഭിച്ചു. ഇന്ന് മുതല്‍ മെയ് 16 വരെയാണ് ഓഫര്‍ സെയില്‍. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ വിലക്കുറവാണ് ഇത്തവണ ഓഫര്‍ സെയിലില്‍ ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ടി.വി, ലാപ്‌ടോപ് തുടങ്ങിയ മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഓഫറിലുണ്ട്. കാശ്ബാക്ക് ഓഫറും എക്‌സ്‌ചേഞ്ച് സേവനവും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ബിഗ് ഡേയ്‌സ് സെയില്‍. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10 ശതമാനം ഡിസ്‌കൗണ്ടും സ്വന്തമാക്കാം.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫര്‍ ഡേയില്‍ പര്‍ച്ചേസ് ചെയ്യുന്നതിന് മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. വാങ്ങുന്നതിന് മുന്‍പ് വിലയും ഓഫറും ആമസോണിലും പരിശോധിക്കുക. തിങ്കളാഴ്ച മുതല്‍ ആമസോണിലും സമ്മര്‍ സെയില്‍ ഓഫറുകള്‍ ആരംഭിക്കുന്നുണ്ട്. പല ഉല്‍പ്പന്നങ്ങള്‍ക്കും വ്യത്യസ്ത ഓഫറുകളായിരിക്കും ഇരു സൈറ്റുകളിലും. താരതമ്യം ചെയ്ത് മികച്ച ഓഫറിലുള്ളത് ഓര്‍ഡര്‍ ചെയ്യുക.

2. ലഭ്യമാണെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉപയോഗിക്കുക. ബേബാക്ക് ഗ്യാരന്റിയുള്ള ഓഫറുകള്‍ ലഭ്യമാണെങ്കില്‍ അത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

3. ചില ഓഫറുകള്‍ ബാങ്ക് ഓഫറും എക്‌സ്ട്രാ ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെയാണ് വിലയിടുക. യഥാര്‍ത്ഥ വില ഉറപ്പ് വരുത്തി മാത്രം വാങ്ങുക.

4. ഏറ്റവും നല്ല ഓഫറുകള്‍ പെട്ടെന്ന് തന്നെ തീര്‍ന്ന് പോവാറാണ് പതിവ്. അതുകൊണ്ട് വാങ്ങണമെന്ന് ഉറപ്പിച്ച സാധനം വില ഒത്ത് വന്നാല്‍ പെട്ടെന്ന് തന്നെ ഓര്‍ഡര്‍ ചെയ്യുക.

ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ ലഭ്യമായ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഓഫറുകള്‍.

ഗൂഗിള്‍ പിക്‌സല്‍ 2

61,000 രൂപ വിലവരുന്ന ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ 34,000 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറിലിട്ടിരിക്കുന്നത്. 10 ശതമാനം എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുള്ള ഡിസ്‌കൗണ്ട് കൂടി ഉള്‍പ്പെട്ടതാണിത്. മറ്റുള്ളവര്‍ക്ക് 42,000 രൂപയ്ക്ക് ഫോണ്‍ വാങ്ങിക്കാം.

ഗൂഗിള്‍ പിക്‌സല്‍ എക്‌സ്.എല്‍

73,000 രൂപയാണ് എക്‌സ്.എലിന്റെ വിപണി വില.54,999 ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറിലൂടെ വാങ്ങാം. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റ് കൂടിയാണ്. 6 ഇഞ്ചാണ് സ്‌ക്രീന്‍.

ഐ.ഫോണ്‍ എക്‌സ് (X)

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐ.ഫോണ്‍ എക്‌സിന്റെ 64 ജി.ബി പതിപ്പും ഓഫര്‍ സെയിലിലുണ്ട്. 89,000 രൂപയുടെ ഫോണ്‍ 81,999 രൂപയ്ക്കാണ് ഓഫറിലുള്ളത്. എക്‌സ്‌ചേഞ്ച് മൂല്യത്തില്‍ 5000 കൂടെ ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നുണ്ട്. ഇതോടെ മൊത്തം ഡിസ്‌കൗണ്ട് 20,000 ത്തിന് അടുത്ത് വരും.

സാംസങ്ങ് ഗാലക്‌സി എസ്.8

സാംസങ്ങ് ഗാലക്‌സി എസ്.8 37,990 രൂപയ്ക്കാണ് ഓഫര്‍ സെയിലിലുള്ളത്. 49,990 രൂപയാണ് വിപണി വില. എക്‌സ്‌ചേഞ്ച് ഓഫറും, എച്ച്.ഡി.എഫ്.സി കാര്‍ഡും ഉപയോഗിച്ചാല്‍ വില ഇനിയും കുറയും. മികച്ച അഭിപ്രായമുള്ള മോഡലാണ് ഗാലക്‌സി എസ്.8. 5.8 ഇഞ്ചാണ് സ്‌ക്രീന്‍. 12 മെഗാപിക്‌സല്‍ പിന്‍കാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.

സാംസങ്ങ് ഗാലക്‌സി എസ്.8 പ്ലസ്

53,990 രൂപയുള്ള എസ്.8 പ്ലസ് ഇപ്പോള്‍ 43,990 രൂപയ്ക്ക് സ്വന്തമാക്കാം. എസ്.8 നെക്കാളും കൂടുതല്‍ സവിശേഷതകളുള്ളതാണ് എസ്.8 പ്ലസ്. 6.4 ഇഞ്ചാണ് ഡിസ്‌പ്ലേ. എക്‌സിനോസ് 8895 പ്രൊസസര്‍ ശേഷിയിലെത്തുന്ന ഫോണിന് 12 മെഗാപിക്‌സലാണ് കാമറ ശേഷി.

ഒപ്പോ എഫ്.3 പ്ലസ് 64 ജി.ബി

ആറായിരത്തോളം രൂപയുടെ ഡിസ്‌കൗണ്ടാണ് ഒപ്പോ എഫ്.3 പ്ലസ് 64 ജി.ബി ഫോണിന് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. 22,990 രൂപയുടെ ഫോണ്‍ 16,990 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

ഹോണര്‍ 9 ലൈറ്റ്

ആദ്യമായിട്ടാണ് ഹോണര്‍ 9 ലൈറ്റ് വിലക്കുറവില്‍ ലഭ്യമാക്കുന്നത്. 13,999 രൂപയുടെ ഫോണിന് ഇപ്പോള്‍ 9,999 രൂപ നല്‍കിയാല്‍ മതി. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പരമാവധി 9,000 രൂപ കൂടെ ലാഭിക്കാനും അവസരമുണ്ട്.

We use cookies to give you the best possible experience. Learn more