ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നൊരു സ്മാര്‍ട് ടാബ്‌ലറ്റ്
Big Buy
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നൊരു സ്മാര്‍ട് ടാബ്‌ലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2014, 10:28 pm

[] ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തം ടാബ്‌ലറ്റ് പുറത്തിറക്കാനൊരുങ്ങുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്‌സ് വിഭാഗമായ ഡിജിഫ്‌ലിപ് ആണ് ടാബ്‌ലറ്റ് പുറത്തിറക്കുക. 9,999 രൂപയാണ് ഡിജിഫ്‌ളിപ് പ്രോ എക്‌സ്ടി 712ന്റെ വില.

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഡിജിഫ്‌ളിപ് പ്രോ എക്‌സ്ടി 712ന്റെ സവിശേഷത 1280-800 പിക്‌സല്‍ റിസൊല്യൂഷനുളള ഏഴ് ഇഞ്ച് ഐ.പി.എസ് സ്‌ക്രീനാണ്. ഫ്‌ളാഷോട് കൂടിയ 5 എംപി ഓട്ടോഫോക്കസ് ക്യാമറ, സെക്കന്‍ഡറി 2 എംപി ഫ്രണ്ട് ഫേസിങ്ങ് ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്.

3000 എം.എ.എച്ച് ബാറ്ററിയില്‍ 8 മണിക്കൂര്‍ ടോക്ക്‌ടൈമും 168 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന കോളിങ്ങ് ടാബില്‍ 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍ , ഒരു ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, എസ്.ഡി കാര്‍ഡ് സൗകര്യം എന്നിവയുണ്ട്. 32 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം.