| Friday, 8th May 2020, 8:23 pm

153 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരെത്തി; പരിശോധന ഇവിടെവെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റിയാദില്‍നിന്നും പ്രവാസികളുമായുള്ള വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. 153 പേരടങ്ങുന്ന സംഘമാണ് എട്ടുമണിയോടെ എത്തിയത്. കേരളത്തില്‍നിന്നുള്ള 139 പേരാണ് റിയാദില്‍നിന്നും തിരിച്ചെത്തിയത്.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള പത്തുപേരും വിമാനത്തിലുണ്ടായിരുന്നു. 84 ഗര്‍ഭിണികളും 22 കുട്ടികളും അടിയന്തര ചികിത്സക്കായെത്തിയ അഞ്ചുപേരും അടങ്ങുന്ന സംഘമാണ് എത്തിയത്.

റിയാദ് വിമാനത്താവളത്തില്‍ പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ റാപിഡ് ടെസ്റ്റ് നടത്താതെയാണ് യാത്രക്കാരെത്തിയിരിക്കുന്നത്. ഇവിടെ വെച്ചാണ് ഇവരുടെ പരിശോധന നടത്തുക. എയ്‌റോ ബ്രിഡ്ജില്‍വെച്ച് തെര്‍മ്മല്‍ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാവും എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളെജിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും പ്രവേശിപ്പിക്കും.

13 ജില്ലകളില്‍നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ 20 പേര്‍ കോഴിക്കോട് സ്വദേശികളാണ്. വിസിറ്റിങ് വിസയില്‍ റിയാദിലെത്തി മടങ്ങാന്‍ കഴിയാത്തവരും തൊഴില്‍ നഷ്ടപ്പെട്ടവരും സംഘത്തിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more