|

ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്ന് വിമാനം തെന്നിമാറി; കരിപ്പൂരില്‍ ഒഴിവായത് വന്‍ ദുരന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. റണ്‍വെയിലെ ലൈറ്റുകള്‍ തകര്‍ന്നു.യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബെംഗലൂരു -കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു.


Also Read: വിദേശത്ത് വന്‍ കള്ളപ്പണ നിക്ഷേപം: ബംഗാളിലെ ബി.ജെ.പി നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു


ഇന്ന് രാവിലെയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. അപകടസാധ്യത മനസിലാക്കിയതോടെ വിമാനത്താവളത്തിലെ അഗ്നിശമനസേനാ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡുചെയ്തു.

അതേ സമയം വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.

Latest Stories