| Sunday, 31st July 2022, 12:43 pm

മൂന്ന് കിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനകമ്പനി ജീവനക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാനകമ്പനി ജീവനക്കാരനാണ് പിടിയിലായത്.

എയര്‍ലൈന്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുന്ന മുഹമ്മദ് ഷമീമാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതിനിടെ കരിപ്പൂരില്‍ പിടിയിലായത്.

കരിപ്പൂര്‍ കരുവാംകല്ല് സ്വദേശിയാണ് മുപ്പത്തഞ്ചുകാരനായ മുഹമ്മദ് ഷമീം.

ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഷമീം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

മൂന്ന് കിലോയോളം (2647 ഗ്രാം/ 2.64 കിലോ) സ്വര്‍ണ മിശ്രിതവുമായി വന്ന ജീവനക്കാരനെ സി.ഐ.എസ്.എഫ് ആണ് പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പരിശോധന നടത്തുകയായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്ന രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് ഷമീം. വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി വിമാനക്കമ്പനി ജീവനക്കാരനായ ഷമീമിന് സ്വര്‍ണം കൈമാറുകയായിരുന്നു എന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണം പുറത്തെത്തിച്ച് അവിടെ കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പദ്ധതി. എനനാല്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ജീവനക്കാര്‍ ഇയാളെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് പുറത്തായത്.

Content Highlight: Flight attendant who tried to smuggle gold through Karipur airport got arrested

We use cookies to give you the best possible experience. Learn more