| Wednesday, 30th January 2019, 12:00 am

ഫ്ലെക്സിൽ നിന്നും തുണിയിലേക്കും കടലാസിലേക്കും: മാറ്റത്തിനൊരുങ്ങി ഫ്ലക്സ് നിർമ്മാതാക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഈ കഴിഞ്ഞ പതിനഞ്ചിനാണ്‌ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും തടസമുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകളും ഹോർഡിങ്ങുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി അവസാന ഉത്തരവിറക്കുന്നത്. ഇതിനെത്തുടർന്ന് രാഷ്ട്രീയപാര്ടികളുൾപ്പെടെയുള്ളവരുടെ 9000 ഓളം ഫ്ലെക്സുകളും ഹോർഡിങ്ങുകളും കോഴിക്കോട് നഗരത്തിൽ മാത്രം നഗരസഭ നീക്കം ചെയ്തു. എന്നാൽ പ്രായോഗിക തടസങ്ങൾ മാത്രമല്ല, പാരിസ്ഥിതിക ബുദ്ധിമുട്ടുകളും ഫ്ലെക്സുകൾ കാരണം കൊണ്ട് ഉണ്ടാകുന്നുണ്ട് എന്നതാണ് മറ്റൊരു വിഷയം.

ഇതിന് പരിഹാരം ആലോചിച്ചുകൊണ്ട് ഫ്ലക്സ് നിർമാതാക്കൾ തന്നെ രംഗത്ത് വരികയാണ്. തുണിയും പേപ്പറും മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കളുമായി പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ പുതിയ രീതികൾ പരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫ്ലക്സ് പ്രിന്റേഴ്‌സ് അസോസിയേഷൻ.

കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഖാടനത്തിനു ജില്ലാ ഭരണകൂടം മുൻകൈ എടുത്ത് ഫ്ലെക്സ് ഷീറ്റുകൾ ഒഴിവാക്കി തുണി കൊണ്ടുള്ള പരസ്യബോർഡുകൾ നിർമ്മിക്കുകയുണ്ടായി. ഇതേ ചുവട് പിടിച്ച് പരിസ്ഥിതിക്ക് അനുകൂലമായി ചിന്തിച്ചുകൊണ്ട് അധികം താമസിയാതെ തന്നെ. പറ്റുമെങ്കിൽ ഇക്കൊല്ലം തന്നെ ഈ രീതിയിലേക്ക് മാറാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവർ.

ഡൂള്‍ന്യൂസ് ഡെസ്‌ക്