| Tuesday, 22nd September 2015, 7:38 am

ഷീന ബോറ കൊലക്കേസ്: 2012ലെയും പുതിയ ഡി.എന്‍.എ സാമ്പിളും ഒന്നല്ലെന്ന് ഫോറന്‍സി വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷീന ബോറ വധക്കേസില്‍ വീണ്ടും വഴിത്തിരിവ്. 2012ല്‍ കണ്ടെത്തിയ ഷീനയുടെ എല്ലുകളുടെ ഡി.എന്‍.എ സാമ്പിളും പുതിയ സാമ്പിളുകളും ഒന്നല്ലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍.

ഫോറന്‍സിക് പരിശോധന നടത്തിയ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 2012ല്‍ കാട്ടില്‍ നിന്നും കണ്ടെടുത്ത മൃതശരീരത്തിലെ എല്ലുകളുടെ സാമ്പിളും പുതിയ സാമ്പിളും യോജിക്കുന്നതല്ല. അതിനാല്‍ ഇതു രണ്ടും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലയെന്നാണ് കഴിഞ്ഞയാഴ്ച ഖാര്‍ പൊലീസിന് സമര്‍പ്പിച്ച 26 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനിടെ മറ്റാരുടെയെങ്കിലും സാമ്പിളുകളുമായി ഇത് കലര്‍ന്നു പോയിട്ടുണ്ടോയെന്നും സംശയിക്കുന്നതായി ഫൊറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ഷീനയുടെ പുതിയ ഡി.എന്‍.എ സാമ്പിളുകളും അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഡി.എന്‍.എയും ഒത്തു ചേരുന്നതാണെന്ന് കഴിഞ്ഞ മാസം തെളിഞ്ഞിരുന്നു.

2012 മെയ് മാസത്തിലാണ് ഷീനയുടെ മൃതദേഹം ലഭിച്ചത്. മാതാവ് ഇന്ദ്രാണി മുഖര്‍ജിയും രണ്ടാനച്ഛനായ സഞ്ജീവ് ഖന്നയും ചേര്‍ന്ന് ഷീന ബൊറയെ 2012 ഏപ്രില്‍ കാറില്‍ വെച്ച് കൊല ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. റായ്ഗാഡിലെ കാട്ടില്‍ നിന്നുമാണ് ഷീനയുടെ മൃതദേഹം കണ്ടെത്തിയത്

പകുതി കത്തിയ നിലയിലായിരുന്നു ഷീനയുടെ മൃതദേഹം. കേസ് അന്വേഷണം തുടങ്ങിയ സമയത്ത് പെന്‍ പൊലീസ് ഷീനയുടെ വലതു കൈയ്യിലെ എല്ല്, രണ്ടു പല്ല്, കരിഞ്ഞ തൊലി, മുടി തുടങ്ങിയവയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയത്.

We use cookies to give you the best possible experience. Learn more