ഗൂഗിള്‍ മാപ്പുമായി ഫിയോര്‍ 8000 കിലോമീറ്റര്‍ നടന്നു
Big Buy
ഗൂഗിള്‍ മാപ്പുമായി ഫിയോര്‍ 8000 കിലോമീറ്റര്‍ നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2012, 10:31 am

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഗൂഗിള്‍ മാപ്‌സ് അപ്ലിക്കേഷനുമായി ഒരാള്‍ നടന്ന് തീര്‍ത്തത് 8000 കിലോമീറ്റര്‍. യു.എസ് ദൗത്യസേനാംഗമായ സെര്‍ജന്റ് വിന്‍സ്റ്റണ്‍ ഫിയോര്‍ ആണ് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഇത്രയും ദൂരം സഞ്ചരിച്ചത്.

സഞ്ചാരത്തിനിടയില്‍ എട്ട് രാഷ്ട്രങ്ങളും അദ്ദേഹം പിന്നിട്ടു. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് സര്‍ജിക്കല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ധനശേഖരണവും ബോധവത്കരണവുമായിരുന്നു ഫിയോറിന്റെ യാത്രയുടെ ലക്ഷ്യം.[]

ദരിദ്രരാഷ്ട്രങ്ങളില്‍ മുച്ചുണ്ട് പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന സംഘടനയാണ് ഐ.സി.എസ്.എഫ്.

സ്‌മൈല്‍ ട്രക്ക് എന്ന പേരില്‍ 2011 ഒക്ടോബറിലാണ് ഫിയോഗ് തന്റെ യാത്ര ആരംഭിച്ചത്. വഴി തെറ്റാതെ യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഫിയോറിനെ സഹായിച്ചു.

ബ്രൂണെ, ചൈന. ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, വിയറ്റ്‌നാം, തായ്‌ലാന്റ് എന്നീ എട്ട് രാഷ്ട്രങ്ങളില്‍ വഴി തെറ്റാതെ യാത്രചെയ്യാന്‍ മാപ്പ് തുണച്ചു. ഓരോ ദിവസവും 32.40 കിലോമീറ്റര്‍ വീതം ഫിയോര്‍ സഞ്ചരിച്ചു.

താന്‍ എവിടെയാണുള്ളതെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാന്‍ ഗൂഗിള്‍ ലാറ്റിട്ട്യൂഡും ഫിയോര്‍ ഉപയോഗിച്ചു. 8000കിലോമീറ്റര്‍ നടന്നെത്താന്‍ 408 ദിവസമെടുത്തു.