ദുബൈ: യു.എ.ഇയില്‍ വിസാ നയത്തില്‍ മാറ്റം വരുന്നു. സന്ദര്‍ശക വിസ അഞ്ചു വര്‍ഷ കാലാവധിയിലേക്ക് പുതുക്കാനാണ് യു.എ.ഇ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ നയം പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വര്‍ഷത്തില്‍ രണ്ട് കോടിയിലധികം ടൂറിസ്റ്റുകളാണ് യു.എ.ഇയില്‍ എത്തുന്നതെന്നും യു.എ.ഇയെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം അറിയിച്ചു.