| Tuesday, 8th February 2022, 9:59 am

അതിരപ്പിള്ളിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാര്‍.

വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വാല്‍പ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.

‘വന്യജീവികളെ തുരത്തുന്നതിന് വനം വകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല, ഞങ്ങളിനി ഈ നാട്ടില്‍നിന്ന് ഓടിപ്പോകേണ്ടി വരും,’ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നാട്ടുകാര്‍ക്കു നേരെ ഉണ്ടാകുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തിനു നേരെയുള്ള കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ചത്.

അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കേറ്റിരുന്നു.

പുത്തന്‍ചിറ സ്വദേശികളായ നിഖിലും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആനയെ ഓടിച്ചാണ് കാട്ടിലേക്കയച്ചത്.

CONTENT HIGHLIGHTS:  Five-year-old girl to death by Elephant trampling incident  Locals block the road in protest

Latest Stories

We use cookies to give you the best possible experience. Learn more