ഇടുക്കി: ഇടുക്കി ഉണ്ടംപ്ലാവില്‍ അസം സ്വദേശിയായ അഞ്ചു വയസ്സുകാരന് ക്രൂരമര്‍ദ്ദനം. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം കുട്ടി അപകട നില തരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടാകുന്നത്.
മര്‍ദ്ദനത്തിന് ശേഷം കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മരപ്പണിക്കായെത്തിയ അസം സ്വദേശികളായ കുടുംബം ഒരു വര്‍ഷത്തോളമായി കേരളത്തിലാണ് താമസിക്കുന്നത്. അച്ഛന്റെ സഹോദരന്‍ ഇവരുടെ കൂടെയല്ല താമസിക്കുന്നത്. എന്നാല്‍ അച്ഛന്റെ സഹോദരന്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആശാവര്‍ക്കര്‍ക്ക് ഒരിക്കല്‍ പരാതി നല്‍കിയിരുന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അച്ഛന്റെ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Five year old Assam Native got attacked by his father’s brother