കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ അഞ്ച് മുന്‍ എം.എല്‍.എമാരേക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ബി.ജെ.പി. പറയുന്നത്.
‘തൃണമൂലിന്റെ അഞ്ച് എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഞങ്ങള്‍ അവരെ ഫോണില്‍ വിളിച്ചുനോക്കി, കിട്ടിയില്ല,’ കൊല്‍ക്കത്തയിലെ ബി.ജെ.പി. നേതാവ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ഇവര്‍ ബന്ധപ്പെടുന്നുണ്ടെന്നാണു ബി.ജെ.പി. ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പി.യിലെത്തിയത്.
ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന 18 എം.എല്‍.എമാര്‍ക്കും ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.
എന്നാല്‍ അഞ്ചു പേര്‍ക്കാണു ജയിക്കാനായത്. നേരത്തെ തൃണമൂല്‍ വിട്ട് ബി.ജെ.പി.യിലെത്തിയ അഞ്ച് നേതാക്കള്‍ പാര്‍ട്ടിവിട്ടിരുന്നു.
അതേസമയം ബി.ജെ.പി. ബന്ധം ഉപേക്ഷിച്ചുവരുന്നവരെ സ്വീകരിക്കണോ എന്ന കാര്യത്തില്‍ മമതാ ബാനര്‍ജിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നാണു തൃണമൂല്‍ വക്താവ് സൗഗത റോയ് പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Five Trinamool turncoats snap all contacts with BJP