തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കോഴിക്കോട് ആണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 5015 പേരെയാണ് ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റിവായി കണ്ടെത്തിയത്.
എറണാകുളമാണ് രണ്ടാം സ്ഥാനത്ത് 4270 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയത്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍ ഉള്ളത്.
കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3250, തൃശ്ശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859.
സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികള്‍ രൂക്ഷമാവുന്നു എന്ന് സൂചിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
51 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്‌സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
പത്തനംതിട്ടയില്‍ ബേക്കറികളും നിര്‍മ്മാണസൈറ്റുകളും കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന ശക്തമാക്കും. അതിഥി തൊഴിലാളികളേയും വ്യാപകമായി പരിശോധിക്കും.
എറണാകുളത്ത് ഓക്‌സിജന്‍ സപ്ലൈ വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി. നാല് ദിവസം കൂടുമ്പോള്‍ രോഗികള്‍ ഇരട്ടിക്കുന്ന അവസ്ഥയാണ് തൃശ്ശൂരില്‍. ഇതിനെ നേരിടാന്‍ ഒരുക്കം തുടങ്ങിയെന്നും പുതിയ ഓക്‌സിജന്‍ പ്ലാന്റ് ഉടനെ തൃശ്ശൂരില്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് 20,000 ത്തോളം പേര്‍ ചികിത്സയിലും 60000 പേര്‍ നിരീക്ഷണത്തിലുമാണ്. വയനാട്ടിലെ ആദിവാസിമേഖലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ ട്രൈബല്‍ സെല്‍ സ്ഥാപിച്ചു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യു ബെഡുകള്‍ വര്‍ധിപ്പിക്കും. നിലവില്‍ ഓക്‌സിജന്‍ സപ്ലൈയോട് കൂടി 1300 ബെഡുകള്‍ കണ്ണൂരിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ സി.എഫ്.എല്‍.ടി.സികളുടെ എണ്ണം കൂട്ടും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍ഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1012, കൊല്ലം 4499, പത്തനംതിട്ട 253, ആലപ്പുഴ 136, കോട്ടയം 4729, ഇടുക്കി 272, എറണാകുളം 2000, തൃശൂര്‍ 1302, പാലക്കാട് 481, മലപ്പുറം 704, കോഴിക്കോട് 1567, വയനാട് 233, കണ്ണൂര്‍ 623, കാസര്‍ഗോഡ് 602 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,07,680 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക