അതിപ്രശസ്തമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് നൈനിറ്റാള്‍.വൊക്കേഷന്‍ ആസ്വദിക്കാന്‍ ഈ മനോഹര പ്രദേശം തെരഞ്ഞെടുക്കാന്‍ ആരും രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാല്‍ ഇവിടേക്ക് വരുംമുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഈ യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാം
നൈനാ ദേവി ടെമ്പിള്‍
നൈനിറ്റാളിലേക്ക് തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് നൈനാ ദേവിയുടെ അമ്പലം. നൈനിറ്റാളിന്റെ പ്രധാന പാര്‍ക്കിങ് ഏരിയക്ക് സമീപത്താണ് നൈനാദേവിയുടെ അമ്പലം സ്ഥിതിചെയ്യുന്നത്. ഭക്തിയുള്ള സഞ്ചാരികളാണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കാം
ബോട്ടിങ്
തടാകങ്ങളുടെ രാജകുമാരിയെന്ന് അറിയപ്പെടുന്ന നൈനിറ്റാളില്‍ വന്നാല്‍ നിര്‍ബന്ധമായും നൈനിറ്റാള്‍ തടാകത്തില്‍ ബോട്ടിങ്ങിന് പോകണം. പ്രശാന്ത സുന്ദരമായ തടാകങ്ങളിലെ ബോട്ടിങ് മനസിന് കുളിരണിയിക്കും. നിരവധി ബോട്ട് സര്‍വീസുകളുണ്ട്. എന്നാല്‍ വലിയ തടാകത്തില്‍ ബോട്ടിങിന് ഒരാള്‍ക്ക് 210 രൂപ നല്‍കിയാല്‍ മതി.
ഷോപ്പിങ്ങിന് മാള്‍ റോഡ്
ഹില്‍സ്‌റ്റേഷനിലെ മാള്‍ റോഡ് എല്ലാവര്‍ക്കും പരിചിതമാണ്.പര്‍ച്ചേസിന് ഇറങ്ങാന്‍ തീരുമാനിച്ചാല്‍ പോകേണ്ടത് ഇവിടേക്കാണ്.നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാന്‍ നല്ല ഭംഗിയുള്ളതും അനുയോജ്യമായതുമായ ചെറിയ സമ്മാനങ്ങള്‍ ഇവിടെ നിന്ന് വാങ്ങാന്‍ ലഭിക്കും. വിലയും വളരെ കുറവാണ്. നല്ല ഭംഗിയുള്ള മെഴുകുതിരികള്‍,വൈവിധ്യമാര്‍ന്ന കുടകള്‍ എന്നിവ മിതമായ വിലയ്ക്ക് ലഭിക്കും. കമ്പിളിയും,ഷൂസും,തൊപ്പികളുമൊക്കെ വാങ്ങാന്‍ നല്ല മാര്‍ക്കറ്റും മാള്‍ റോഡിലുണ്ട്.
തെരുവോരത്ത് നിന്ന് ഭക്ഷണം
മാഗിയും,കോഫിയുമൊക്കെ ലഭിക്കുന്ന നല്ല കഫേകള്‍ ഉണ്ടെങ്കിലും ഇവിടുത്തെ തെരുവോര ഭക്ഷണശാലകളിലെ ഫുഡ് രുചിക്കാന്‍ വിട്ടുപോകരുത്. നൈനിറ്റാളിന്റെ സ്വന്തം ഭക്ഷണങ്ങള്‍ ഇവിടെയാണ് ലഭിക്കുക. വായില്‍വെള്ളമൂറുന്ന ഹോട്ട് ചോക്ലേറ്റുകള്‍,എക്‌സ്ട്രാ മസാല മാഗി, തുടങ്ങിയത് എല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഇവിടെ സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ “ഫ്രൈഡ് ഐസ്‌ക്രീം” കഴിക്കാന്‍ മറക്കരുത്. അത്രയ്ക്ക് നല്ലരുചിയാണിതിന്.
സാഹസികതയ്ക്കുള്ള ഇടങ്ങള്‍
പ്രശാന്ത സുന്ദരമായ പ്രകൃതിയില്‍ സമാധാനപൂര്‍വ്വമുള്ള ദിനങ്ങള്‍ ചെലവിടാന്‍ മാത്രമല്ല കുറച്ചൊക്കെ സാഹസികത താല്‍പ്പര്യമുള്ളവരെ തൃപ്തിപ്പെടുത്തുന്ന അഡ്വഞ്ചര്‍ സ്‌പോട്ടുകളും നൈനിറ്റാളിലുണ്ട്. പാരാഗ്ലൈഡിങ്,ട്രക്കിങ് തുടങ്ങിയവ നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.മാള്‍ റോഡില്‍ ഈ സ്ഥലങ്ങളെ കുറിച്ചുള്ള പാംഫ്‌ലെറ്റുകള്‍ വിതരണം ചെയ്യുന്നവരെ നിങ്ങള്‍ക്ക് കാണാം.