| Tuesday, 14th December 2021, 4:00 pm

കൂടുവിട്ട് കൂടുമാറിയ അഞ്ച് ഇതിഹാസ താരങ്ങള്‍

ആദര്‍ശ് എം.കെ.

പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ പുത്തല്‍ താരോദയമാണ് ഓള്‍ എലീറ്റ് റെസ്‌ലിംഗ് എന്ന എ.ഇ.ഡബ്ല്യൂ. ലോകത്താകമാനമുള്ള റെസ്‌ലിംഗ് പ്രൊമോഷനുകളിലെ മികച്ച താരങ്ങളെ സൈന്‍ ചെയ്യിച്ചാണ് എ.ഇ.ഡബ്ല്യൂ സ്‌പോര്‍ട്‌സ് എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെ ഞെട്ടിച്ചത്.

റേറ്റിംഗിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസ്‌ലിംഗ് പ്രൊമോഷനായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയോട് പോലും മുട്ടി നില്‍ക്കാന്‍ എ.ഇ.ഡബ്ല്യൂവിന് സാധിച്ചത് ഇത്തരത്തിലുള്ള റെസ്‌ലിംഗ് ടാലന്റ്‌സ് ഉള്ളത്‌കൊണ്ട് മാത്രമാണ്.

മറ്റേതെങ്കിലും പ്രൊമോഷനിലെ ടോപ്പ് സ്റ്റാറിനെ എന്ത് വിലകൊടുത്തും തങ്ങളുടെ റിംഗിലെത്തിച്ച്, വേണ്ടത്ര ക്യാരക്ടര്‍ ഡെവലപ്‌മെന്റോ സ്‌ക്രിപ്റ്റിംഗോ നല്‍കാതെ കഴിവ് മുരടിപ്പിക്കുന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ പോലെയല്ല (ഉദാഹരണമായി റിക്കോഷെറ്റ്) എ.ഇ.ഡബ്ല്യൂ തങ്ങളെ താരങ്ങളെ കണക്കാക്കുന്നത്. ക്യാരക്ടര്‍ ഡെവലപ്‌മെന്റുകളും സ്റ്റിപ്യുലേഷനുകളുമടക്കം അവരുടെ കരിയറിനെ ഉയര്‍ത്താനാണ് എ.ഇ.ഡബ്ല്യൂ ശ്രമിക്കുന്നത്.

കെന്നി ഒമേഗയും ആഡം പേജും യംഗ് ബക്‌സും തുടങ്ങി ഡാര്‍ബി അല്ലന്‍ സാമി ഗവാര വരെയെത്തി നില്‍ക്കുന്നതാണ് എ.ഇ.ഡബ്ല്യൂവിന്റെ ലോക്കര്‍ റൂം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എ.ഇ.ഡബ്ല്യൂവിന്റെ ചിരവൈരിയായി മാറിയ ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ നിന്നും ഒട്ടനേകം സൂപ്പര്‍സാറ്റാറുകള്‍ എ.ഇ.ഡബ്ല്യൂവിന്റെ റിംഗിനെ വിസ്മയിപ്പിക്കുകയാണ്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ നിന്നും എ.ഇ.ഡബ്ല്യൂവിന്റെ റിംഗിലെത്തിയ 5 പ്രധാന താരങ്ങളെ പരിചയപ്പെടാം.

ക്രിസ് ജെറിക്കോ

ഡബ്ല്യൂ.ഡബ്ല്യൂ.ഇ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു ക്രിസ് ജെറിക്കോ. ആറ്റിറ്റിയൂഡ്‌ എറയിലും റൂത്തലെസ് അഗ്രഷന്‍ എറയിലും കമ്പനിയുടെ മുഖമായിരുന്നു ജെറിക്കോ. ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ ഒട്ടുമിക്ക ടൈറ്റിലുകളും നേടിയ താരം വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനും ആയിട്ടുണ്ട്. 9 തവണ ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യനായ ജെറിക്കോ പ്രൊമോ കട്ടിംഗിലും അഗ്രഗണ്യനാണ്. എ.ഇ.ഡബ്ല്യൂവിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് ചാമ്പ്യന്‍ കൂടിയായ ജെറിക്കോ ഇന്നര്‍ സര്‍ക്കിള്‍ എന്ന ഫാക്ഷന്റെ ലീഡറുമാണ്.

സി.എം. പങ്ക്

ഡബ്ല്യൂ.ഡബ്ല്യൂ.ഇവിലെ ഏറ്റവും ഫാന്‍ബേസുള്ള താരങ്ങളിലൊരാളായിരുന്ന സി.എം. പങ്ക്, പ്രൊമോഷന്റെ ഏറ്റവും മികച്ച ചാമ്പ്യന്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു. 2014ല്‍ താരം ഡബ്ല്യൂ.ഡബ്ല്യൂ.ഇ വിട്ടിട്ടും അദ്ദേഹത്തിന്റെ ഫാന്‍ബേസിന് ഒരു കുറവും ഉണ്ടായിട്ടില്ല. സി.എം.പങ്കിന്റെ ലെഗസി ഡബ്ല്യൂ.ഡബ്ല്യൂ.ഇ മായ്ച്ചു കളയാന്‍ ശ്രമിച്ചതും അതേ ഫാന്‍ബേസ് കൊണ്ട് തന്നെയാണ്. 7 വര്‍ഷത്തിന് ശേഷം, 2021ല്‍ റിംഗിലേക്ക് തിരിച്ചു വന്ന പങ്ക് ‘ഇത്രയെങ്കിലും ഞാന്‍ അവന്‍മാരോട് ചെയ്യണ്ടേ’ എന്ന മട്ടിലായിരുന്നു തന്റെ ആദ്യ പ്രൊമോ നടത്തിയത്. നിലവില്‍ എ.ഇ.ഡബ്ല്യൂവിന്റെ വിശ്വസ്ഥ താരങ്ങളിലൊരാളാണ് പങ്ക്.

ജേക് ‘ദി സ്‌നേക്ക്’ റോബര്‍ട്‌സ്

1980കളില്‍ ഡബ്ല്യൂ.ഡബ്ല്യൂ.എഫിനെ അടക്കി വാണിരുന്ന ‘ദി കള്‍ട്ട് ക്ലാസിക് വില്ലന്‍’, അതായിരുന്നു ജേക് റോബര്‍ട്‌സ്. തന്റെ കരിയറില്‍ ഒറ്റ ചാമ്പ്യന്‍ഷിപ്പ് പോലും നേടാതെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഹോള്‍ ഓഫ് ഫെയിമിലെത്തിയ ഏക താരം കൂടിയാണ് ജേക്. ലോകം വാഴ്ത്തിപ്പാടിയ അണ്ടര്‍ടേക്കര്‍ എന്ന ക്യാരക്ടറിന്റെ ഡെവലപ്പര്‍ കൂടിയാണ് ജേക് എന്നത് അധികമാര്‍ക്കുമറിയാത്ത വസ്തുതയാണ്. 46 വര്‍ഷത്തെ റെസ്‌ലിംഗ് പാരമ്പര്യവുമായി എ.ഇ.ഡബ്ല്യൂവിലെത്തിയ ജേക്, നിലവില്‍ ലാന്‍സ് ആര്‍ച്ചറിന്റെ മെന്റര്‍ ആണ്.

ബ്രയന്‍ ഡാന്യല്‍സണ്‍ (ഡാന്യല്‍ ബ്രയന്‍)

എന്‍.എക്‌സ്.റ്റിയുടെ ആദ്യ സീസണിലെത്തി ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഏറ്റവും വലിയ ഷോയായ റെസില്‍മാനിയയുടെ ഹെഡ്‌ലൈനറായ താരമാണ് ബ്രയന്‍ ഡാന്യല്‍സണ്‍. യു.എസ് ചാമ്പ്യനായും ഡബ്ല്യൂ.ഡബ്ല്യൂ.ഇ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനുമായ താരം നിരവധി ഐക്കോണിക്ക് മാച്ചുകളും നിമിഷങ്ങളുമാണ് ലോകമെമ്പാടുമുള്ള റെസ്‌ലിംഗ് ആരാധകര്‍ക്ക് നല്‍കിയത്. 2021ല്‍ എ.ഇ.ഡബ്ല്യൂവില്‍ അരേങ്ങറ്റം കുറിച്ച താരം തന്റെതായ സ്റ്റൈലില്‍ കമ്പനിയെ മുന്നോട്ട് നയിക്കുകയാണ്.

ആഡം കോള്‍

ലോകത്തിലെ എല്ലാ റെസ്‌ലിംഗ് കമ്പനികളിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഡം കോള്‍. ഡബ്ല്യൂ.ഡബ്ല്യൂ.ഇ എന്‍.എക്‌സ്.റ്റിയിലായിരുന്നു കോള്‍ അരങ്ങേറിയത്. പി.ജി എറയിലെ മോസ്റ്റ് ഡോമനേറ്റിമംഗ് ഫാക്ഷന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അണ്‍ഡിസ്പ്യൂട്ടഡ് എറയുടെ ലീഡര്‍ കൂടിയായിരുന്നു. നിലവില്‍ തന്റെ മുന്‍കാല സുഹൃത്തുക്കളും ബുള്ളറ്റ് ക്ലബ് അംഗങ്ങളുമായ യംഗ് ബക്‌സിനൊപ്പമാണ് കോള്‍ മത്സരങ്ങള്‍ കളിക്കുന്നത്.

ഇവരെ കൂടാതെ നിരവധി താരങ്ങളും കൂടുവിട്ട് കൂടുമാറിയിട്ടുണ്ട്. ജോണ്‍ മോക്‌സ്‌ലി (ഡീന്‍ ആംബ്രോസ്), പോള്‍ വൈറ്റ് (ബിഗ് ഷോ), മാര്‍ക്ക് ഹെന്റി, വിക്കി ഗുറാറോ, ഡസ്റ്റിന്‍ റൂഡ്‌സ് (ഗോള്‍ഡസ്റ്റ്), മിറോ (റൂസേവ്), എഫ്.ടി.ആര്‍ (റിവൈവല്‍സ്), ജേക് ഹേഗര്‍ (ജാക്ക് സ്വാഗര്‍), റൂബി സോഹോ (റൂബി റയോട്ട്) എന്നിവരും എ.ഇ.ഡബ്ല്യൂവിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കോഡി റൂഡ്‌സ് തുടങ്ങി ഒട്ടേറ താരങ്ങളാണ് എ.ഇ.ഡബ്ല്യൂവിന്റെ കരുത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Five Superstars came to AEW from WWE

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more