| Monday, 10th December 2018, 7:44 pm

എക്‌സിറ്റ് പോളില്‍ ഭയന്ന് ബി.ജെ.പി; പ്രതീക്ഷയോടെ കോണ്‍ഗ്രസ്: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കേ അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത് എന്ത് തന്നെയായലും അത് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയത്.

Read Also : തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാണ്.

കേന്ദ്രസര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടി കാണിച്ചാണ് അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരണം നടത്തിയത്. രാജസ്ഥാനിലും മധ്യദേശിലും ചത്തീസ്ഗഡിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്.

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മിസോറമില്‍ എം.എന്‍.എഫ് ഭൂരിപക്ഷം നേടുമെന്നും സര്‍വേയില്‍ പറയുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡേ, സി.വോട്ടര്‍ , എ.ബി.പി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന് ടൈംസ് നൗ, ജന്‍ കി ബാത് എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു.

ഇന്ത്യ ടുഡേ കോണ്‍ഗ്രസ് 104 122, ബി.ജെ.പി 102 120

സി.വോട്ടര്‍ : കോണ്‍ഗ്രസ് 110 126, ബി.ജെ.പി90 106

എ.ബി.പി: കോണ്‍ഗ്രസ് 126, ബി.ജെ.പി 94

ജന്‍ കി ബാത്: ബി.ജെ.പി 108 128, കോണ്‍ഗ്രസ് 95115

ടൈംസ് നൗ ബി.ജെ.പി 126 സീറ്റ്, കോണ്‍ഗ്രസ് 89, ബി.എസ്.പി6

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് ടൈംസ് നൗ,ഇന്ത്യ ടുഡേ, സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ജന്‍ കി ബാത് (റിപ്പബ്‌ളിക് ടി.വി) എക്‌സിറ്റ് പോളും പ്രവചിക്കുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍

ടൈംസ് നൗ ഇചത :കോണ്‍ഗ്രസ് 105, ബി.ജെ.പി 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119 141, ബി.ജെ.പി 5572

സി വോട്ടര്‍: കോണ്‍ഗ്രസ് 129145, ബി.ജെ.പി 5268

ജന്‍ കി ബാത്: ബി.ജെ.പി 83103, കോണ്‍ഗ്രസ് 81 101

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, ജന്‍ കി ബാത് എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് സി.വോട്ടര്‍, ഇന്ത്യ ടുഡേ ഫലങ്ങള്‍ പറയുന്നു. .

ടൈംസ് നൗ: ബി.ജെ.പി46. കോണ്‍ഗ്രസ് 35

ജന്‍ കി ബാത്: ബി.ജെ.പി44, കോണ്‍ഗ്രസ് 40

സി വോട്ടര്‍: കോണ്‍ഗ്രസ് 46,ബി.ജെ.പി 39,

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 5565, ബി.ജെ.പി 2131

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് എക്‌സിറ്റ് പോള്‍

ടൈംസ് നൗ, ഇന്ത്യ ടുഡേ, ജന്‍ കി ബാത് ഫലങ്ങള്‍ ടി.ആര്‍.സിന് അനുകൂലം

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി

മിസോറമില്‍ എം.എന്‍.എഫ് ഭൂരിപക്ഷം നേടുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍

We use cookies to give you the best possible experience. Learn more