1. ഫോണ്‍ അധികം ചൂടാവാന്‍ അനുവദിക്കരുത്
ലിഥിയം-ഇരുമ്പ് ബാറ്ററികളുടെ ഏറ്റവും വലിയ ശത്രുവാണ് അമിതമായ ചൂട്. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഇത്തരം ബാറ്ററികളാണുള്ളത്. അതുകൊണ്ടുതന്നെ നന്നായി വെയിലേല്‍ക്കുന്ന സ്ഥലത്തൊന്നും സ്മാര്‍ട്ട്‌ഫോണ്‍ കുറേനേരം വെയ്ക്കരുത്. ഇതിനു പുറമേ ചാര്‍ജ് ചെയ്യുമ്പോള്‍ ഗെയിം കളിക്കുന്നതും മറ്റും ചൂട് വര്‍ധിപ്പിക്കും.
2. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്
ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് ഫോണിന്റെയും നിങ്ങളുടെയും ആരോഗ്യത്തിനു നല്ലത്. അല്പമായുള്ള ഉപയോഗം ബാറ്ററി ഫുള്‍ ആയി ചാര്‍ജ് ചെയ്യുന്നത് തടയുകയും ഇത് ബാറ്ററിയെ കേടുവരുത്തുകയും ചെയ്യും.
3. വ്യാജ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്
നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ കമ്പനിയുടെ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക. ഇത് ബാറ്ററിയ്ക്കു കേടുപാടുകള്‍ ഉണ്ടാക്കുമെന്നു മാത്രമല്ല അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.
4. സീറോയും 100ഉം മാജിക് നമ്പറുകള്‍ അല്ല
ഫോണ്‍ വാങ്ങിയ ഉടന്‍ അതിന്റെ ബാറ്ററി ഫുള്‍ ആയി ചാര്‍ജ് ചെയ്യേണ്ട ആവശ്യകത ഇപ്പോഴില്ല. കാരണം നമ്മള്‍ വാങ്ങുമ്പോള്‍ തന്നെ അത് ചാര്‍ജ് നിറച്ചതായിരിക്കും. എല്ലാ സമയവും ബാറ്ററിയുടെ 100% ചാര്‍ജ് ആക്കേണ്ടതില്ല. അതിനു പകരം ചാര്‍ജ് 0% ആകാതെ ശ്രദ്ധിച്ചാല്‍ മതി. ബാറ്ററി ചാര്‍ജ് ഇല്ലാതെ ഫോണ്‍ ഓഫാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
5. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്ന രീതി ഒഴിവാക്കുക
ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങാന്‍ കിടക്കുന്ന രീതി ഒഴിവാക്കുക. ഇത് ബാറ്ററിക്ക് കേടുപാടുണ്ടാക്കും. അല്പം സമയം ചാര്‍ജു ചെയ്തശേഷം അണ്‍പ്ലഗ് ചെയ്ത് ഉറങ്ങുക.
ബാറ്ററിയുടെ ചാര്‍ജിങ് 100% ആയാല്‍ അത് ഓട്ടോമാറ്റിക്ക് ആയി ചാര്‍ജിങ് നിര്‍ത്തും. സ്ഥിരമായി ബാറ്ററി 100% ചാര്‍ജ് ആക്കുന്നത് എയ്ജിങ് ശതമാനം വര്‍ധിപ്പിക്കും.