അടുത്ത പേജ്
മുന്‍കാല നായിക ഗൗതമിയുടെ 15 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് പാപനാശം. 1998ല്‍ ലപുറത്തിറങ്ങിയ “ഇനിയവളെ”യാണ് ഗൗതമി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഗൗതമി ടി.വി വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നു. പതിനഞ്ച് വര്‍ഷത്തിനുശേഷമുള്ള ഗൗതമിയുടെ തിരിച്ചുവരവ് പാപനാശത്തിന്റെ ആവേശം കൂട്ടുന്നതാണ്.
അടുത്ത പേജ്
20 വര്‍ത്തിനു ശേഷം കമല്‍ ഹാസനും ഗൗതമിയും ഒന്നിച്ചഭിനയിക്കുന്നു.
ഗൗതമിയുടെ തിരിച്ചുവരവ് മാത്രമല്ല കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. 1989ല്‍ പുറത്തിറങ്ങിയ “അപൂര്‍വ്വ സഗോദരര്‍ഗള്‍” എന്ന ചിത്രത്തില്‍ ഒന്നിച്ചഭിവനയിച്ചിതിനു ശേഷം ആദ്യമാണ് ഇരുവരും ഒരുമിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. കമല്‍ഹാസന്‍ ഗൗതമിയും ജീവിത പങ്കാളികളായ ഇരുവരും ഒന്നിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
അടുത്ത പേജ്
ദൃശ്യം എന്ന ചിത്രത്തിലുണ്ടായ ചെറിയ പിഴവുകള്‍ തിരുത്തുന്നുണ്ട് ഈ ചിത്രം
ഏറെ വിദഗ്ദമായി നിര്‍മ്മിച്ചെടുത്ത തിരക്കഥയായിരുന്നുവെങ്കിലും ചിത്രത്തില്‍ ചെറിയ ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഇക്കാര്യം സംവിധായകന്‍ ജീത്തു ജോസഫ് സമ്മതിക്കുകയും ചെയ്തിരുന്നു. അത്തരം പിഴവുകള്‍ തിരുത്തിക്കൊണ്ടാണ് ജീത്തു പാപനാശം ഒരുക്കിയിരിക്കുന്നത്. നൂറ് ശതമാനം മികച്ച തിരക്കഥയൊരുക്കാനാവില്ലെന്നും ഹോളിവുഡില്‍പോലും അത് സാധ്യമാകില്ലെന്നും ജീത്തു ജോസഫ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അടുത്ത പേജ്
കൂടുതല്‍ വൈകാരിക ബന്ധം
തന്റെ പ്രേക്ഷകരെ നന്നായി അറിയാവുന്നയാളാണ് കമല്‍ഹാസന്‍ അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സുയമ്പു ലിങ്കം എന്ന കേബിള്‍ ഓപറേറ്ററുടെ വേഷം ഏറ്റവും മികച്ചാതാക്കാനുള്ള ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പ്രാദേശിക പ്രേക്ഷകര്‍ക്ക് അനുസരിച്ച് ചിത്രത്തിന്റെ ചില വൈകാരിക വശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. തമിഴ് പ്രേക്ഷകര്‍ കൂടുതല്‍ വൈകാരികത ആഗ്രഹിക്കുന്നവരാണെന്ന കമല്‍ഹാസന്റെ അഭിപ്രായത്തെ തുടര്‍ന്ന് ചിത്രത്തെ കൂടുതല്‍ വൈകാരികമാക്കി മാറ്റാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥാ തന്തുവില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വ്യത്യസ്തമായ. രീതിയിലാണ് ഇതിന്‍െ അവതരിപ്പിച്ചിട്ടുള്ളത്.
അടുത്ത പേജ്
പ്രബലമായ തിരക്കഥയും അഭിനേതാക്കളും
നിങ്ങളുടെ ജിജ്ഞാസ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല അഭിനേതാക്കളടേതെന്നും അത് ചിത്രത്തിന്റെ തിരക്കഥയ്ക്ക് യോജിച്ച വിധത്തിലുള്ളതാണെന്നും ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാകും. ധാരാളം സിനിമകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു കഥാപാത്രം, ഒരു കുറ്റകൃത്യം ചെയ്യുകയും ഒരു സംസ്ഥാനത്തെയാകെ വിഡ്ഢികളാക്കുകയും ചെയ്യുന്നു. അത് തന്നെയാണ് ഓരോരുത്തരേയും അമ്പരപ്പിക്കുന്നത്.
ഈ കഥാപാത്രത്തേയും കുടുംബത്തേയും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ദൃശ്യം എന്ന ചിത്രത്തിന്റെ വിജയം സംഭവിച്ചതെന്ന് ജീത്തു ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.