| Tuesday, 9th July 2013, 2:59 pm

ആയുസ്സ് വര്‍ധിപ്പിക്കാന്‍ പഴവും പച്ചക്കറിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പറഞ്ഞ് വരുന്നത് മരണം കാത്തിരിക്കുന്നവര്‍ക്ക് ആയുസ്സിന്റെ പുസ്തകത്തില്‍ മൂന്ന് വര്‍ഷം കൂടി കൂട്ടാനുള്ള വഴിയില്ല. മറിച്ച് ഉള്ള ആയുസ്സ് അല്‍പ്പം കൂടി നീട്ടി ആരോഗ്യത്തോടെ ജീവിക്കാനുള്ള വഴിയാണ്.

ആരോഗ്യത്തോടെ ജീവിക്കാന്‍ എന്തെങ്കിലും കഴിച്ചിട്ട് കാര്യമില്ല. ആവശ്യമുള്ള ഭക്ഷണം ആവശ്യത്തിന് കഴിക്കുകയാണ് വേണ്ടത്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അഞ്ച് ശതമാനം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.[]

സ്റ്റോക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് പഴങ്ങളും പച്ചക്കറികളും ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

45 നും 83 നും ഇടയില്‍ പ്രായമുള്ളവരില്‍ 13 വര്‍ഷം കൊണ്ട് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 71,000 പേരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കുന്നവരില്‍ ആയുസ്സ് കൂടുതലാണെന്നാണ്.

പഴങ്ങളും പച്ചക്കറികളും കഴിക്കാത്തവര്‍ മറ്റ് വിഭാഗത്തേക്കാള്‍ 37 മാസം നേരത്തേ മരണപ്പെട്ടു എന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്. അതിനാല്‍ ആഹാരത്തിന്റെ അഞ്ച് ശതമാനം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണമെന്നും പഠനം പറയുന്നു.

പുതിയ റിപ്പോര്‍ട്ട് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഇപ്പോള്‍ കിട്ടുന്ന പഴവും പച്ചക്കറികളും കഴിച്ച് ഉള്ള ആയുസ്സ് കൂടി നഷ്ടപ്പെടുത്തണോ എന്ന് ചോദിക്കുന്നവരും കുറവല്ല.

Latest Stories

We use cookies to give you the best possible experience. Learn more