| Thursday, 14th March 2024, 10:54 pm

ഐ.പി.എല്ലില്‍ നിന്ന് പുറത്തായത് അഞ്ച് താരങ്ങള്‍; ആരാധകര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും നിരാശ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ്.

ദിവസങ്ങള്‍ മാത്രമാണ് ഇനി ഐ.പി.എല്‍ തുടങ്ങാന്‍ ബാക്കിയുള്ളത് എന്നിരുന്നാലും അഞ്ച് താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്നും പുറത്തായത് ഒരു അമ്പരപ്പ് തന്നെയാണ്. ഗുജറാത്ത്, ലക്‌നൗ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ചെന്നൈ, ദല്‍ഹി തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കാണ് മുന്‍നിര താരങ്ങളെ നഷ്ടമായത്. കൊല്‍ക്കത്തക്ക് രണ്ട് താരങ്ങളെയാണ് നഷ്ടമായത്.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കിനെ തുടര്‍ന്ന് സീസണ്‍ ഉപേക്ഷിച്ചതാണ് ഗുജറാത്തിനെ സമ്മര്‍ദത്തിലാക്കിയത്.

2023 ലോകകപ്പില്‍ താരത്തിന് ഇടത് കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിക്ക് യുകെ.യില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ താരത്തിന് പകരക്കാരനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല.

ലക്‌നൗ വിദേശതാരം മാര്‍ക്ക് വുഡാണ് പുറത്തായ മറ്റൊരാള്‍. താരത്തിന് പകരം വെസ്റ്റ് ഇന്ഡീസ് താരം ഷമര്‍ ജോസഫാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രസീദ് കൃഷ്ണയാണ് പരിക്ക് മൂലം സീസണ്‍ നഷ്ടമായ മറ്റൊരു ബൗളര്‍. രാജസ്ഥാന്‍ നിലനിര്‍ത്തിയ പ്രധാന ബൗളറില്‍ ഒരാളായിരുന്നു പ്രസീദ്. താരത്തിന്റെ പകരക്കാരനെ ഇതുവരെ ഫ്രാഞ്ചൈസി പുറത്ത് വിട്ടിട്ടില്ല.

കൊല്‍ക്കത്തയുടെ മികച്ച ബാറ്ററായിരുന്ന ജേസണ്‍ റോയിക്ക് പകരക്കാരനായി ഫില്‍ സാള്‍ട്ടിനെയാണ് ടീം കൊണ്ട് വന്നത്. അതേ അവസ്തയില്‍ ഗസ് അറ്റ്കിങ്‌സണിന് പകരമായി കൊല്‍ക്കത്ത ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീരയാണ് കൊണ്ടുവന്നത്.

ചെന്നൈക്കാണ് മറ്റൊരു തിരിച്ചടി സംഭവിച്ചത്. സ്റ്റാര്‍ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ പരിക്ക് മൂലമാണ് പുറത്തായത്. താരത്തിന് എട്ട് ആഴ്ചയാണ് പുനരധിവാസസമയം. സമാനമായി ദല്‍ഹിക്ക് നഷ്ടപ്പെട്ടത് ഹാരി ബ്രൂക്കിനേയാണ്. ഇംഗ്ലണ്ടിന്റെ മികച്ച താരമാണ് ബ്രൂക്ക്. താരത്തിന്റെ പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Content Highlight: Five players are out of 2024 IPL

Latest Stories

We use cookies to give you the best possible experience. Learn more