അതിദാരുണം: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു
Kerala News
അതിദാരുണം: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2024, 7:38 am

തൃശൂർ: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച തടി ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് വഴിയരികിൽ ഉറങ്ങി കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ക്ലീനർ അലക്‌സും ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർ ജോസും അറസ്റ്റിലായി. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.

നാട്ടികയിൽ ദേശീയ പാതയുടെ പണി നടക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയിൽ ബാരിക്കേഡ് വെച്ച് മറച്ച സ്ഥലത്തു ഉറങ്ങുകയായിരുന്ന 11 അംഗ സംഘത്തിന് മുകളിലേക്കാണ് തടി ലോറി പാഞ്ഞ് കയറിയത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെ.കെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.

 

 

Updating…

 

Content Highlight: Five people, including two children, were killed when a lorry driven by a drunk cleaner rammed into Thrissur Nathika.