| Wednesday, 22nd July 2020, 9:05 am

കോട്ടയം മെഡിക്കല്‍ കോളെജില്‍ അഞ്ച് പേര്‍ക്ക് കൊവിഡ്; 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്.

മെഡിക്കല്‍ കോളെജിലെ ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുണ്ടായിരുന്ന മറ്റ് മുഴുവന്‍ രോഗികളേയും മാറ്റിയിട്ടുണ്ട്.

കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. അതേസമയം മെഡിക്കല്‍ കോളെജിലെ 16 ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഇന്ന് സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ ഇവര്‍ക്ക് ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസയ്ക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more