| Monday, 18th May 2015, 4:05 pm

കൂട്ടുകാരെ തേടുകയാണോ ഇതാ നിങ്ങള്‍ക്കായി അഞ്ച് ആപ്ലിക്കേഷനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മുടെ മൊബൈലുകളില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും മറ്റുള്ളവരുമായി സുഹൃത് ബന്ധം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഇവയൊന്നും ഉപകാരപ്പെടാറില്ലെന്നാണ് വസ്തുത.

പലപ്പോഴും പുതിയ നഗരങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്കും വ്യത്യസ്തമായ അഭിരുചികള്‍ കാത്ത് സൂക്ഷിക്കുന്നവര്‍ക്കും തങ്ങളുടെ മേഖലയില്‍ പെട്ട സുഹൃത്തുക്കളെ ലഭിക്കാറില്ല.

എന്നാല്‍ ഈ പ്രശ്‌നങ്ങളെ മറി കടന്ന് കൊണ്ട് നിങ്ങളുമായി സംവദിക്കാന്‍ തയ്യാറുള്ള സുഹൃത്തുക്കളെ കണ്ടെത്താന്‍ അനുവദിക്കുന്ന ചില ആപ്ലിക്കേഷനുകളാണ് താഴെ കൊടുക്കുന്നത്.

വിത്ത്
” നോ പ്ലാന്‍സ്, നോ പ്രോബ്ലം.”” എന്നതാണ് വിത്ത് എന്ന ആപ്പിന്റെ മോട്ടോ തന്നെ. ഫ്രണ്ട്- ഹണ്ടിംഗ് ആപ്പുകളില്‍ മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം. നിങ്ങളേതിന് സമാനമായ ആഗ്രഹങ്ങളും താത്പര്യവവും വെച്ചു പുലര്‍ത്തുന്നവരെ കണ്ടെത്തി തരും എന്നതാണീ ആപ്പിന്റെ സവിശേഷത. ഇത് കൂടാതെ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനും വിത്ത് നിങ്ങളെ സഹായിക്കും.


സ്മീത്തേഴ്‌സ്

പാരീസില്‍ നിന്നുള്ള ആപ്ലിക്കേഷനായ സ്മീത്തേഴ്‌സ് സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിക്കുകയും ചെറു ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്യും.


മീറ്റ്അപ്.കോം

ലോകത്ത് 180 രാജ്യങ്ങളിലായി 21.55 മില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് മീറ്റ്അപ്.കോം. ആപ്പുകള്‍ തരംഗമാവുന്നതിന് മുമ്പായി 2002ലാണ് ഈ ആപ്പ് ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. കണക്കുകള്‍ സൂചിപ്പിക്കും പ്രകാരം 199,811 തത്പര വിഭാഗങ്ങളാണ് ഈ ഗ്രൂപ്പില്‍ നിങ്ങളെ കാത്തിരിക്കുന്നത്.


സ്‌കൗട്ട്

2007ല്‍ പിറവിയെടുത്തതാണ് സ്‌കൗട്ട് എന്ന പേര് വരുന്ന ഈ ആപ്പ്.


പീപ്പിള്‍ഹണ്ട്

ഗ്രൂപ്പുകള്‍ക്ക് പകരം ഓരോരുത്തരുമായും നിങ്ങളെ കണക്ട് ചെയ്യുന്ന ആപ്ലിക്കേഷനാണ് പീപ്പിള്‍ഹണ്ട് എന്ന ആപ്പ്.  ഒരേ ചിന്താഗാതി വെച്ച് പുലര്‍ത്തുന്നവരാണെങ്കിലും ഗ്രൂപ്പില്‍ പരിചയമില്ലാത്തവരുമായി ഇടപഴകുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമാവുന്ന ആപ്ലിക്കേഷനാണ് പീപ്പിള്‍ഹണ്ട്.

We use cookies to give you the best possible experience. Learn more