ഇത് നിങ്ങളുടെ തെറ്റാണ്
വഴക്കുകൂടുമ്പോള്‍ പരസ്പരം പഴിചാരുന്നത് നിത്യ സംഭവമാണ്. ഇങ്ങനെ വഴക്ക് കൂടുമ്പോള്‍ നിങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നു പറയുകയാണെങ്കില്‍ വഴക്ക് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് മാറി നിങ്ങള്‍ പരസ്പരം പഴിചാരുന്നതിലേക്ക് മാറും. ഇങ്ങനെ വിഷയം മാറിയാല്‍ ഒരിക്കലും പ്രശ്‌നം തീര്‍ക്കാനും കഴിയില്ല.
വഴക്കു നടക്കുന്ന സമയത്ത് തെറ്റ് തന്റേതാണെന്ന് രണ്ടു പേരും പരസ്പരം അംഗീകരിക്കില്ല. അതിന്റെ കൂടെ തെറ്റ് നിങ്ങളുടെതാണ് എന്ന് കൂടി പറയുമ്പോള്‍ വഴക്ക് വര്‍ധിക്കുകയും പരിഹരിക്കാന്‍ ബിദ്ധിമുട്ടുകയും ചെയ്യും. ഇത് പലപ്പോഴും നിങ്ങളെ വേദനിപ്പിച്ചേക്കാം.
കഴിഞ്ഞ തവണ ചെയ്ത അതേ തെറ്റാണ് നീ ഇപ്പോഴും ചെയ്തിരിക്കുന്നത്
കഴിഞ്ഞ തവണ ചെയ്ത അതേ തെറ്റാണ് നീ ഇപ്പോഴും ചെയ്തിരിക്കുന്നതെന്ന് പറയുകയാണെങ്കില്‍ താന്‍ കഴിഞ്ഞ തവണ ചെയ്ത തെറ്റ് ഇപ്പോഴും ഓര്‍ത്തുവച്ചിരിക്കുകയാണെന്ന് നിങ്ങളുടെ പങ്കാളിക്ക് തോന്നും. പിന്നെ വഴക്ക് ആ രീതിയിലേക്ക് മാറുകയും വിഷയം രണ്ടുപേരുടെയും കൈവിട്ട് പോവുകയും ചെയ്യും.
മുമ്പുണ്ടായിരുന്ന വഴക്കും മനസില്‍ വച്ചുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് ഇതുവരെ പെരുമാറിയത് എന്ന തോന്നലും ഇത്തരം വാക്കുകള്‍ അവര്‍ക്ക് ഉണ്ടാക്കിയേക്കാം.
നമുക്ക് പിരിയാം
വഴക്കിന്റെ ചൂടില്‍ നമുക്ക് പിരിയാം എന്ന് പറയുന്നത് വളരെ എളുപ്പമാണ്. പിന്നീട് അത് പരിഹരിക്കുന്നതാണ് പ്രയാസം. നിങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ട്, അതല്ല നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് എന്ന് പറഞ്ഞിട്ടോ അതില്‍ നിങ്ങളുടെ പങ്കാളിയോട് മാപ്പ് പറഞ്ഞിട്ടോ കാര്യമുണ്ടാകണമെന്നില്ല.
ഇത്തരം വാക്കുകള്‍ നിങ്ങളുടെ പങ്കാളിയെ വളരെയധികം വിഷമിപ്പിക്കുകയും നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.
ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്
ഇപ്പോഴുള്ള ദേഷ്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ഭീഷണിപ്പെടുത്തുകയോ ദേഹോദ്രപം ഏല്‍പ്പിക്കുകയോ ചെയ്യരുത്. പിന്നെ നിങ്ങളുടെ വഴക്ക് പരസ്പരമുള്ള ദോഹോദ്രപം ഏല്‍പ്പിക്കുന്നതിലേക്ക് മാറും. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുകയും ചെയ്യും.
മാത്രമല്ല നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകലുകയും അവര്‍ക്ക് നിങ്ങളോട് പേടി തോന്നുകയും ചെയ്യും. ഇത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും.
നിങ്ങള്‍ ഇപ്പോള്‍ തന്നെ എന്നോട് സംസാരിക്കണം
നിങ്ങളുടെ പങ്കാളി വഴക്കില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ അവര്‍ സംസാരിക്കണം എന്ന് നിങ്ങള്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. ഇത് അവര്‍ക്ക് നിങ്ങളോടുള്ള ദേഷ്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകും.
വഴക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാവാം അവര്‍ മൗനം പാലിക്കുന്നത്. അത് മനസിലാക്കി നിങ്ങളും വഴക്ക് നിര്‍ത്തുന്നതാണ് നല്ലത്.