|

എല്‍.ജെ.പിയില്‍ പിളര്‍പ്പ്; ആകെയുള്ള ആറ് എം.പിമാരില്‍ അഞ്ച് പേരും ജെ.ഡി.യുവില്‍ ചേര്‍ന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: എല്‍.ജെ.പിയില്‍ ചിരാഗ് പാസ്വാനെതിരെ പടയൊരുക്കം. ആകെയുള്ള ആറ് എം.പിമാരില്‍ അഞ്ച് പേരും ജെ.ഡി.യുവില്‍ ചേര്‍ന്നേക്കും.

എല്‍.ജെ.പി. എം.പിമാര്‍ എന്ന നിലയില്‍ തങ്ങളെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് അഞ്ച് പേരും ലോക്‌സഭാ സ്പീക്കറെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ചിരാഗ് പാസ്വാന്റെ അമ്മാവനും എം.പിയുമായി പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍.ജെ.പിയില്‍ വിമതര്‍ ഒന്നിക്കുന്നത്. പശുപതിയെക്കൂടാതെ ചിരാഗിന്റെ ബന്ധു പ്രിന്‍സ് രാജ്, ചന്ദന്‍ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കേശര്‍ എന്നിവരാണ് പാര്‍ട്ടി വിടുന്നത്.

ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.

കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു.

രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Five LJP MPs revolt against Chirag Paswan, likely to join JD(U)