| Thursday, 31st December 2020, 11:13 pm

സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഇതാണ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് സ്‌ട്രെസ്സ്. ജോലിത്തിരക്കുകളും പഠനഭാരവും എല്ലാവരിലും മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഇത് ഒരുപരിധിവരെ ഇല്ലാതാക്കാന്‍ നമ്മുടെ ഭക്ഷണരീതിയിലെ ചില മാറ്റങ്ങള്‍ സഹായിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

ഓട്‌സ്

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായതിനാല്‍ ഇവ ഊര്‍ജ്ജത്തെ സാവധാനമാണ് പുറത്തേക്ക് വിടുന്നത്.

ഡ്രൈഫ്രൂട്ട്‌സ്, നട്‌സ്

ധാരാളം ഫൈബറടങ്ങിയ ഭക്ഷണമാണ് നട്‌സ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. ഇത് ഡോപാമൈന്‍, സെറോട്ടിണിന്‍ എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്താനും നട്‌സുകള്‍ വളരെ നല്ലതാണ്.

ഗ്രീന്‍ ടീ

തലച്ചോറിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. അമിനോ ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ ഉത്തമമാണെന്നും പഠനങ്ങള്‍ പറയുന്നു.

മധുരക്കിഴങ്ങ്

ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇത് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഉറക്കമില്ലായ്മ, വിഷാദം, എന്നിവ ചെറുക്കാനും ഇത് സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം തലച്ചോറിന്റെ ആരോഗ്യത്തെ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു. മാനസിക പിരിമുറുക്കം തടയുന്നതിനും ഉറക്കം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Five Foods Reduce Stress

We use cookies to give you the best possible experience. Learn more