റോം: ഇറ്റാലിയന്‍ തീരത്ത് കുടുങ്ങിയ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ സമ്മതിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യുസപ്പെ കോണ്ഡെ. ഇറ്റാലിയന്‍ തീരത്തെത്തിയ 450 അഭയാര്‍ത്ഥികളില്‍ 250 പേരെ ഏറ്റെടുക്കാന്‍ സമ്മതിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
” സ്‌പെയിനും പോര്‍ച്യുഗലും 50 അഭയാര്‍ത്ഥികളെ വീതം സ്വീകരിക്കും. ഫ്രാന്‍സും ജര്‍മ്മനിയും മാല്‍ഡയും ഇതിനകം ചെയ്തതുപോലെ.” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇറ്റാലിയന്‍ തീരത്ത് കുടിങ്ങിയിരിക്കുന്ന കുടിയേറ്റക്കാരില്‍ ചിലരെ ഏറ്റെടുക്കണമെന്ന ഇറ്റലിയുടെ അപേക്ഷ ഞായറാഴ്ച ജര്‍മ്മനി അംഗീകരിക്കുകയും 50 പേരെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ ഉത്തരവാദിത്തം പങ്കുവെയ്ക്കാന്‍ തയ്യാറാണെന്ന് ജൂണിലെ ഉച്ചകോടിയില്‍ ഉറപ്പുനല്‍കിയ കാര്യം യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളെ കോണ്ഡെ ഓര്‍മ്മിപ്പിച്ചിരുന്നു. ഫ്രാന്‍സും മാല്‍ഡയും 50 കുടിയേറ്റക്കാരെ വീതം ഏറ്റെടുക്കുമെന്നും മറ്റ് രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് ഇവരുടെ പാത പിന്തുടരണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
Also Read:എന്തുകൊണ്ട് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തു; ന്യായീകരണവുമായി ജോയ് മാത്യു
” യൂറോപ്പിനോട് അന്നും ഇന്നും ഞങ്ങള്‍ ആവശ്യപ്പെടുന്ന ഉത്തരവാദിത്തവും ഐക്യദാര്‍ഢ്യവും ഇതാണ്. കഴിഞ്ഞ യൂറോപ്യന്‍ കൗണ്‍സിലിന്റെ ഫലമായി അത് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.” അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
“നിശ്ചദാര്‍ഢ്യത്തോടെയും മനുഷ്യാവകാശത്തോടുള്ള ആദരവോടെയും നമുക്ക് മുന്നോട്ടുപോകാം.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുടെ തലവന്മാര്‍ക്കും കോണ്ഡെ ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍ ചെക്ക് റിപ്പബ്ലിക് ഈ ആവശ്യം ഇതിനകം തന്നെ നിഷേധിച്ചിട്ടുണ്ട്. 450 അഭയാര്‍ത്ഥികൡ ഒരാളെപ്പോലും തങ്ങള്‍ക്ക് സ്വീകരിക്കാനാവില്ലെന്നാണ് ചെക്ക് പ്രധാനമന്ത്രി ആന്ത്രഡ്ജ് ബാബിസ് ട്വീറ്റ് ചെയ്തത്.