ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി; 5 തൊഴിലാളികള്‍ മരണപ്പെട്ടു; 2 പേരെ രക്ഷപ്പെടുത്തി; 10 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Daily News
ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി; 5 തൊഴിലാളികള്‍ മരണപ്പെട്ടു; 2 പേരെ രക്ഷപ്പെടുത്തി; 10 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2016, 4:48 pm
Indian-Fishermen-2

ബംഗാള്‍:  ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോയ ഇന്ത്യന്‍ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. 17 പേരാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ബോട്ട് മുങ്ങിയാണ് സംഭവം. കാണാതയവരില്‍ രണ്ടു പേരെ സുരക്ഷാസേന രക്ഷിച്ചിട്ടുണ്ട്. അഞ്ച് തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പത്തുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അപകടത്തില്‍പ്പെട്ട ബോട്ടിനൊപ്പം സഞ്ചരിച്ചിരുന്ന കപ്പല്‍ അയച്ച സിഗ്‌നലുകളാണ് ബോട്ടു മുങ്ങിയതായി അറിയാന്‍ സഹായിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന തൊഴിലാളികളാണ് രക്ഷപ്പെട്ടത്. സുന്ദര്‍ബന്‍സില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായിട്ടാണ് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നാവിക സേനയും, കോസ്റ്റ്ഗാര്‍ഡും ബംഗ്ലാദേശ് നാവികസേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.