ബെംഗളൂരു: ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിഴ ചുമത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
കൊപ്പല്‍ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ മിയാപൂര്‍ ഗ്രാമത്തിലെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
കനകപ്പ പൂജാരി, ഹനുമാനഗൗഡ, ഗവിസിദ്ധപ്പ മ്യഗേരി, ശരണേഗൗഡ, വിരുപക്ഷഗൗഡ മ്യഗേരി എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം നാലിനാണ് സംഭവം നടന്നത്. പിറന്നാള്‍ ദിവസം പിതാവിനൊപ്പം തൊഴാന്‍പോയ രണ്ടു വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതോടെ മേല്‍ജാതിക്കാര്‍ യോഗം ചേര്‍ന്നാണ് കുടുംബത്തിനെതിരെ പിഴ ചുമത്തിയത്. 25000 രൂപയാണ് പിഴ ചുമത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Five arrested for imposing Rs 25,000 penalty on Dalit boy who entered Karnataka temple