ഫിറ്റ്‌നസ്: സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങള്‍
Daily News
ഫിറ്റ്‌നസ്: സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2015, 10:14 am

fit ഫിറ്റ്‌നസ് ക്രമം സംബന്ധിച്ച് വ്യക്തമായ അറിവോടെ തന്നെയാണോ നിങ്ങള്‍ വ്യായമമുറകള്‍ ചെയ്യുന്നത്? അല്ലെങ്കില്‍ ഫിറ്റ്‌നസിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമാണിത്.

ചില സ്ത്രീകള്‍ മാസങ്ങളോളം വര്‍ക്കൗട്ട് ചെയ്യും. എന്നാല്‍ ഭാരം കുറയ്ക്കുന്നതിന്റെ കാര്യത്തില്‍ യാതൊരു ഗുണവും കിട്ടുന്നുമുണ്ടാവില്ല. വ്യായാമത്തിനിടെ നിങ്ങള്‍ക്കു പറ്റുന്ന ചില അബദ്ധങ്ങളാണു ഇതിനു കാരണം.

ആദ്യ ആഴ്ചകളില്‍ നിങ്ങള്‍ക്ക് കാര്യമായ ഗുണമൊന്നും ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടുകയോ വ്യായാമം തുടരാതിരിക്കുകയോ ചെയ്യരുത്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. ചിലര്‍ക്ക് വ്യായമമുറകളുടെ ഫലം ലഭിക്കാന്‍ കുറച്ചുസമയമെടുക്കും. അതിനാല്‍ ക്ഷമയോടെ തുടരുക. ഇതിനെക്കുറിച്ച് നിങ്ങളുടെ ജിം ട്രെയ്‌നറോടോ ഇതിനെക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കളോടോ ചോദിച്ച് മനസിലാക്കാം.

നിങ്ങള്‍ക്ക് ഗുണകരമാകുന്നില്ലെന്നു മനസിലാക്കിയ വര്‍ക്കൗട്ട് രീതി മാറ്റാം. വ്യത്യസ്തമായ വ്യായാമങ്ങള്‍ പരിശീലിച്ച് അതില്‍ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായത് ഏതെന്നു കണ്ടെത്താം.

തുടക്കക്കാരാണെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്ക് നിര്‍ത്തി തുടങ്ങുന്നവരാണെങ്കില്‍ പതുക്കെ ആരംഭിക്കുക. തുടക്കത്തില്‍ തന്നെ കഠിനമായി വ്യായാമത്തിലേര്‍പ്പെടുന്നതിനു പകരം ചെറിയതോതിലുള്ള വര്‍ക്കൗട്ടുകളില്‍ തുടങ്ങുക.

വ്യായാമത്തിനുശേഷം എന്തു കഴിക്കുന്നു എന്നതും പ്രധാനപ്പെട്ടത്. ഒരു കപ്പ് കാപ്പിക്കു പകരം അല്പം വെള്ളം കുടിക്കുക. നൂറുകണക്കിന് കലോറി നിങ്ങള്‍ ചിലവഴിച്ചു, അതിനാല്‍ നല്ല കലോറിയുള്ളവ കഴിക്കാമെന്നു ധരിക്കേണ്ട.

വര്‍ക്കൗട്ടിനുശേഷവും മുമ്പും ശരീരം സ്ട്രച്ച് ചെയ്യാന്‍ മറക്കരുത്. വ്യായാമസമയത്ത് പരുക്കു പറ്റില്ലെന്നു ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്.

അമിത പ്രതീക്ഷവെച്ചു പുലര്‍ത്തരുത്. നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ സമയം എടുക്കും.