| Thursday, 14th December 2023, 8:22 am

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അവനാണ് ബെസ്റ്റ്, ഗില്‍ അവനെ കണ്ട് പഠിക്കുന്നു: ഇന്ത്യന്‍ ഫിറ്റ്‌നസ് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ യങ് ഓപ്പണറാണ് ശുഭ്മന്‍ ഗില്‍. ബാറ്റിങ്ങിലും ഫിറ്റ്‌നസിലും വളര്‍ന്നുകൊണ്ടിരിക്കുന്ന താരത്തിന്റെ ഫിറ്റ്‌നസ്സില്‍ വിരാട് കോഹ്‌ലി വലിയ പ്രചോദനമായിട്ടുണ്ടെന്ന് ഇന്ത്യന്‍ ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷന്‍ കോച്ച് അങ്കിത് കാളിയാര്‍ പറഞ്ഞു. ഇരുവരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഡെഡിക്കേറ്റഡ് ആണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ കോഹ്‌ലിയെ കാളിയാര്‍ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ ശുഭ്മന്‍ ഗില്‍ കോഹ്‌ലിയുടെ ബാറ്റിങ്ങിലെയും ഫിറ്റ്‌നസിലെയും ടെക്‌നിക്കുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഗില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്നുവെന്നും കാളിയാര്‍ പറഞ്ഞു.

‘ഗില്‍ മികച്ച രീതിയില്‍ അവന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും സ്‌കില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അവന്റെ ബാറ്റിങ്ങിലും ഫിറ്റ്‌നസിലും വിരാട് കോഹ്‌ലിയുടെ സ്വാധീനം വളരെ വലുതാണ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഗില്‍ വലിയ സംഭാവനകള്‍ നല്‍കുമെന്നത് എനിക്കുറപ്പാണ്,’ടൈംസ് ഓഫ് ഇന്ത്യയില്‍ കാളിയാര്‍ പറഞ്ഞു.

2023 ഏകദിന ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് ഗില്‍ കാഴ്ച വെച്ചത്.
ടെസ്റ്റ് മത്സരത്തില്‍ ഗില്‍ 33 ഇന്നിങ്‌സുകളില്‍ നിന്നും 966 റണ്‍സ് ആണ് നേടിയത്. 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ടെസ്റ്റില്‍ ഉണ്ട്. ഏകദിനത്തില്‍ 44 മത്സരങ്ങള്‍ കളിച്ച് 2271 റണ്‍സുകള്‍ ആണ് താരം അടിച്ചത്. 208 റണ്‍സിന്റെ ഇരട്ട സെഞ്ച്വറിയോടെ ഗില്‍ ഏകദിനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ടി-ട്വന്റി മത്സരങ്ങളില്‍ 12 മാച്ച് കളിച്ചപ്പോള്‍ 34 റണ്‍സ് ആണ് താരം നേടിയത്. 126 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാനും സാധിച്ചു.

ആഗോളതലത്തില്‍ കോഹ്‌ലിയെ ഒരു ഫിറ്റ്‌നസ് പവര്‍ ആയിട്ട് തന്നെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് മികച്ചതാണെന്നും കാളിയാര്‍ പ്രശംസിച്ചു. 2023 ഐ.സി.സി ഏകദിന ലോകകപ്പ് മത്സരത്തില്‍ ഉടനീളം കിങ് കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒട്ടനവധി റെക്കോഡുകള്‍ മറികടന്ന് റണ്‍വേട്ടയുടെ പട്ടികയില്‍ മുന്നിലെത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. 10 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച ഇന്ത്യക്ക് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് ഏറെ നിരാശ ആയിരുന്നു. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയും ആയിട്ടുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: Fitness coach talks about Indian cricketers

We use cookies to give you the best possible experience. Learn more