|

ആഴക്കടലില്‍ മത്സ്യബന്ധന ബോട്ടിന്റെ അവശിഷ്ടങ്ങള്‍; കൊച്ചിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ 11 മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നിന്നും ബോട്ടില്‍ മീന്‍ പിടക്കാന്‍ പോയ 11 മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന് പരാതി. അതേസമയം മേഴ്‌സിഡസ് എന്ന ബോട്ടിന്റെ അവശിഷ്ടം ആഴക്കടലില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കാര്‍വാറിനും ഗോയ്ക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിന്‍ കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 24 ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories