പുതുച്ചേരി: മത്സ്യത്തൊഴിലാളികളുമായുള്ള സംസാരത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായ പരിഭാഷ പറഞ്ഞുകൊടുത്ത് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. പുതുച്ചേരി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തി സംസാരിച്ച മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ തന്നേയും സര്‍ക്കാരിനേയും പുകഴ്ത്തി പറയുകയാണ് എന്ന് പറഞ്ഞായിരുന്നു നാരായണസ്വാമി രാഹുലിന് പരിഭാഷപ്പെടുത്തിയത്.
പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പമാണ് രാഹുല്‍ എത്തിയത്. സോളായി നഗറിലെ മത്സ്യത്തൊഴിലാളികളുമായിട്ടായിരുന്നു രാഹുലിന്‍െ സംഭാഷണം.
‘നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചോള്‍ ആരും സഹായത്തിനെത്തിയില്ല. ചുഴലിക്കാറ്റിന് ശേഷം അദ്ദേഹം പോലും (നാരായണസ്വാമിയെ ചൂണ്ടിക്കാണിച്ച്) തിരിഞ്ഞുനോക്കിയില്ല’, എന്നായിരുന്നു മത്സ്യത്തൊഴിലാളിയായ സ്ത്രീ പറഞ്ഞത്.
എന്നാല്‍ നിവാര്‍ ചുഴലിക്കാറ്റിന് ശേഷം താന്‍ ഇവിടം സന്ദര്‍ശിച്ചുവെന്നും ആശ്വാസപദ്ധതികള്‍ നല്‍കിയെന്നുമാണ് ഇവര്‍ പറയുന്നത് എന്നുമായിരുന്നു നാരായണസ്വാമി രാഹുലിന് പരിഭാഷപ്പെടുത്തിക്കൊടുത്തത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Fisherwoman complains to Rahul Gandhi, Puducherry CM tells him she’s praising govt