| Thursday, 7th December 2017, 5:02 pm

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ട്രെയിനുകള്‍ റദ്ദാക്കി

എഡിറ്റര്‍

തിരുവനന്തപുരം: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികള്‍ റോഡുകളും റെയിലും ഉപരോധിച്ച് പ്രതിഷേധിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിനുകള്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 4 എക്‌സ്പ്രസ് ട്രെിയിനും ഒരുമെമു സര്‍വ്വീസും ഭാഗികമായി റദ്ദാക്കിയിരിക്കുകയാണ്.

ഓഖി ചുഴലിക്കറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ പ്രതിഷേധിച്ചാണ് കന്യാകുമാരിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. അതേസമയം ഇനിയും ആയിരത്തിലധികം തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തൊഴിലാളികള്‍ ഇപ്പോഴും കടലില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇവര്‍ പറയുന്നു.


Also Read: ‘മുസ്‌ലീങ്ങള്‍ പേടിക്കണം, അതിനാണ് ഞാന്‍ മത്സരിക്കുന്നത്’ ഗുജറാത്തില്‍ പൊതുവേദിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭീഷണി


ചുഴലിക്കാറ്റില്‍പ്പെട്ട 15 മല്‍സ്യത്തൊഴിലാളികളെ ഇന്നു കോഴിക്കോട് ഭാഗത്തെ കടലില്‍ നിന്നു കണ്ടെത്തിയിരുന്നു. വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തില്‍ ഇവരെ കവരത്തി ദ്വീപിലെത്തിച്ചു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകിനടന്ന രണ്ട് മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പലും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ വൈകിട്ട് അഞ്ചോടെ വിഴിഞ്ഞത്ത് എത്തിക്കും.

ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കില്ലെന്ന ആക്ഷേപം രൂക്ഷമായിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച് പുറത്തിറക്കിയ കണക്കിലെ പിശകു മനസ്സിലാക്കി സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 92 പേരെ കാണാതായെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

വില്ലേജ് ഓഫിസര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിച്ചു പുതിയ പട്ടികയുണ്ടാക്കാന്‍ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 92 പേരെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണു ലത്തീന്‍ അതിരൂപത പറയുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more