തുറമുഖത്തിന്റെ ഭാഗമായി കടലില്‍ പുലിമുട്ട് നിര്‍മാണവും ഡ്രഡ്ജിംഗും തുടങ്ങിയ അന്നുമുതല്‍ വിഴിഞ്ഞത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. വലിയ തേതിലുള്ള കടല്‍ കയറ്റംമൂലം ഇവിടെ നിന്നും കടലില്‍ പോകല്‍ ഒരു സാഹസിക പ്രവര്‍ത്തിയായി മാറി. വള്ളങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങളുണ്ടാവല്‍ പതിവായി
പദ്ധതിയുടെ വടക്ക് പൂന്തുറ, പനത്തുറ, വലിയതുറ, ശംഖുമുഖം ബീമാപള്ളി, ചെറിയതുറ, കൊച്ച്‌തോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ തീരശേഷണം സംഭവിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മണല്‍ വിഴിഞ്ഞത്തിന് തെക്കുള്ള തീരങ്ങളിലാണ് അടിഞ്ഞു കൂടുന്നത്. തല്‍ഫലമായി അവിടെ വലിയ മണ്‍ തിട്ടകള രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ വടക്ക്, തെക്ക് പ്രദേശത്തുള്ളവര്‍ക്ക് കടലില്‍ വള്ളങ്ങള്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.