ഈ തുറമുഖം വന്ന അന്നുമുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ കഷ്ടകാലം; വിഴിഞ്ഞം മത്സ്യബന്ധന മേഖലയ്ക്ക് സമ്മാനിച്ചതെന്ത്? ഡൂള്‍ന്യൂസ് അന്വേഷണം | ഭാഗം 2
വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള കടലിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അന്ന് മുതല്‍ പദ്ധതി പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങി. നിലവില്‍ നൂറിനടുത്ത് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പലരും തീരം വിട്ടു വാടക വീടുകളിലേയ്ക്ക് താമസംമാറി.
വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പോലും അധികൃതര്‍ നല്‍കിയിട്ടില്ല. പുനരധിവാസവും ആയില്ല. കുട്ടികള്‍ മുതല്‍ രോഗികള്‍ വരെ തകര്‍ന്ന വീടുകളിലാണ് താമസിക്കുന്നത്.
ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം