ശ്രീലങ്കന്‍ സേനയുടെ വെടിവെപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് പരിക്ക്
national news
ശ്രീലങ്കന്‍ സേനയുടെ വെടിവെപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd August 2021, 9:55 pm

ചെന്നൈ: ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.

നാഗപട്ടണത്തു നിന്നും മീന്‍പിടിക്കാന്‍ പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. നാഗപട്ടണം സ്വദേശി കലൈശെല്‍വനാണ് പരിക്കേറ്റത്.

കൊടൈക്കര തീരത്തിലാണ് സംഭവം നടന്നത്. കലൈശെല്‍വത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്.

പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നെന്നും ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്തു എന്നുമാണ് തൊഴിലാളികള്‍ പറഞ്ഞത്.

” ലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരവധി ബോട്ടുകള്‍ ആക്രമിക്കാന്‍ തുടങ്ങി. ആദ്യം അവര്‍ കല്ലെറിയുകയും പിന്നീട് വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുണ്ടകളിലൊന്ന് ഞങ്ങളുടെ ബോട്ടിന് നേരെ വന്നു. കലൈസെല്‍വന് വെടിയേറ്റു.അദ്ദേഹം അബോധാവസ്ഥയിലായി.

ഞങ്ങള്‍ ഉടനെ ഞങ്ങളുടെ ബോട്ട് തീരത്തേക്ക് തിരിയുകയും കലൈസെല്‍വനെ നാഗപട്ടണം ജി.എച്ചിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വെടിയുണ്ട ആദ്യം ബോട്ടില്‍ തുളച്ചുകയറിയതിനാല്‍ തലയ്ക്ക് ഏറ്റ പരിക്കുകളോടെ രക്ഷപ്പെട്ടു,’ ദീപന്‍രാജ് കൂട്ടിച്ചേര്‍ത്തു.
”ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരാളായ ദീപന്‍രാജിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Fisherman from Tamil Nadu injured in Sri Lankan army firing