മണ്ണെണ്ണക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിക്കും:കെ. ബാബു
Kerala
മണ്ണെണ്ണക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിക്കും:കെ. ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2012, 11:16 am

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചു.

ഇതിനായി നവംബര്‍ മാസത്തില്‍ ഈ മേഖലയില്‍ പ്രത്യേക സര്‍വേ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യമേഖലയില്‍ ആവശ്യമുള്ള മണ്ണെണ്ണ എത്രയെന്ന് അറിയിച്ചാല്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.

അതേസമയം മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഘട്ടംഘട്ടമായി മദ്യവര്‍ജ്ജനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെത്തു തൊഴിലാളി സംഘടനകള്‍ സഹകരിച്ചാല്‍ കള്ളില്‍ നിന്ന് നീര ഉല്‍പാദിപ്പിക്കുന്നതിന് ഉടന്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും ഇത് പരിഗണനിയിലുണ്ടെന്നും കെ.ബാബു നിയമസഭയില്‍ പറഞ്ഞു.