| Monday, 20th August 2018, 5:08 pm

സൂക്ഷിക്കണം ഫിഷ് സ്പാ; ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ ബാധിച്ചേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗന്ദര്യസംരക്ഷണത്തില്‍ വന്‍ വര്‍ദ്ധനയാണ് നിലവില്‍ ഉളളത്. അതില്‍ ഏവര്‍ക്കും പ്രിയമേറിയ ഒന്നാണ് ഫിഷ് സ്പാ. നഗരകേന്ദ്രീകൃതമായ സ്ഥലങ്ങളില്‍ ഇന്ന് ഒട്ടനവധി ഫിഷ് സ്പാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഫിഷ് സ്പാ അത്ര സുരക്ഷിതമല്ലാത്ത സൗന്ദര്യസംരക്ഷണ സംവിധാനമാണെന്ന് പുതിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കാലുകള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ഇത്തരം രീതികള്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇവ ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രമേഹ രോഗികള്‍ മുതല്‍ പ്രതിരോധശക്തി കുറഞ്ഞവര്‍ക്ക് വരെ ഇത്തരം സ്പാകള്‍ വലിയൊരു അപകടഭീഷണിയാണ് ഉണ്ടാകുന്നത്.

അധികം വലിപ്പമില്ലാത്ത ഗ്ലാസ് കൂടിന്നുളളില്‍ വെള്ളം നിറച്ച് അതിലേക്ക് ചെറുമീനുകളെ നിക്ഷേപിക്കും. ഇതില്‍ കാലിട്ടതിന് ശേഷം നിശ്ചിത സമയം വരെ ഇറക്കി വയ്ക്കുന്ന രീതിയാണ് ഫിഷ് സ്പാ എന്ന്് പറയുന്നത്. എന്നാല്‍ ഇത്തരം ചികില്‍സാ രീതികളില്‍ പ്രശനക്കാരനാകുന്നത് മീനുകളല്ല, മറിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വെള്ളമാണ്.

ALSO READ: ദുരിതാശ്വാസക്യംപില്‍ അതിസാരമെന്ന് വ്യാജപ്രചരണം; ഗായിക രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി

രോഗബാധിതനായ ഒരാള്‍ സ്പാ ചെയ്യുന്നതിലൂടെ രോഗാണുക്കള്‍ അടുത്ത വ്യക്തിയിലേക്കും പകരുന്നു. എന്നാല്‍ മീനുകള്‍ ഒരിക്കലും എച്ച.ഐ.വി വാഹകരല്ല. എന്നാല്‍ ഹെപ്പറൈറ്റിസ്, എച്ച്.ഐ.വി പോലുള്ള രോഗികള്‍ സ്പാ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കള്‍ അടുത്ത വ്യക്തിയുടെ മുറിവിലൂടെ ശരീരത്തില്‍ പ്രവേഷിക്കുന്നു.

ഇതിലൂടെ രോഗിയല്ലാത്ത വ്യക്തി ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്കും മറ്റും അടിമപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫിഷ് സ്പാ ചെയ്യുന്ന നൂറില്‍ ഒരാള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സൗന്ദര്യ വര്‍ധക ചികില്‍സ രീതികള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ഫിഷ് സ്പാ ഏറെ പ്രചാരം നേടി കൊണ്ടിരിക്കുകയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more