കള്ളുഷാപ്പ് സ്റ്റൈല്‍ മീന്‍ തലക്കറി
Readers Column
കള്ളുഷാപ്പ് സ്റ്റൈല്‍ മീന്‍ തലക്കറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2016, 1:55 pm

fish-1 കള്ള് ഇഷ്ടമില്ലാത്തവര്‍ക്കും ഇഷ്ടമുള്ള ഒന്നുണ്ട്. ഷാപ്പിലെ മീന്‍തലക്കറി. ഷാപ്പിലെ കപ്പയും തലക്കറിയും പലരുടെയും ദൗര്‍ബല്യമാണ്. അത്തരമൊരു കറി നമുക്ക് വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കിയാലോ..

ആവശ്യമുള്ള സാധനങ്ങള്‍

മീനിന്റെ തല: അരക്കിലോ
കുടംപുളി: അല്പം
മുളകുപൊടി: ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി: രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍
ഉണക്കമുളക്: അഞ്ചെണ്ണം
കറിവേപ്പില: ആവശ്യത്തിന്
ഇഞ്ചി: അല്പം
വെളുത്തുള്ളി: അഞ്ച് അല്ലി
ചെറിയുള്ളി: 200 ഗ്രാം
കടുക്: വറവിന്
വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും പുരട്ടി അല്പസമയവും വയ്ക്കുക.

കുടംപുളിയും ഉണക്കമുളകയും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക

ഉണക്കമുളകയും, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ചെറിയുള്ളി ചതച്ചെടുക്കുക.

മണ്‍ചട്ടിയിലാണ് കറി തയ്യാറാക്കേണ്ടത്. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേയ്ക്കു കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി എന്നിവയും ചേര്‍ത്തു വഴറ്റുക. ഇതിലേക്കു ചെറിയുള്ള ചതച്ചതു ചേര്‍ത്തു മൂപ്പിയ്ക്കുക.

ഇതിലേക്ക് അരച്ചുവെച്ച മസാല ചേര്‍ത്തു നല്ലപോലെ ഇളക്കുക. കുടംപുളി വെള്ളത്തോടെ ചേര്‍ത്തിളക്കുക. ഇത് അല്പം തിളച്ചുവരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കണം. ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം.

ചെറിയ ചൂടില്‍ വേവിക്കുക. കറി കുറുകി വരുമ്പോള്‍ വാങ്ങുക. വെളിച്ചെണ്ണയില്‍ കറിവേപ്പില, കടുക് എന്നിവ താളിച്ചു ചേര്‍ക്കാം.