ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ(കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്) റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആയെന്നാണ് സി.ജി.എ റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനക്കമ്മി ടാര്‍ഗറ്റ് ഇതിനോടകം തന്നെ മറികടന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്ന വാദത്തിന് ശക്തിപകരുന്നതാണ് സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു.
രാജ്യത്തെ ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 ഒക്ടോബര്‍ 31 വരെ 7,20,445 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 2018-19 ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9% ആയിരുന്നു കമ്മി.
മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി കമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു.
സര്‍ക്കാരിതര മേഖലകള്‍ മൂക്കുകുത്തുകയാണെന്നും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനസിലാക്കി ഉചിതമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ഇന്ത്യയുടെ സ്ഥിതിവിവരശാസ്ത്ര തലവനായിരുന്ന പ്രണോബ് സെന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
‘സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥമാണെന്ന് ഇനിയെങ്കിലും അവര്‍ മനസിലാക്കണം. ജനങ്ങളുടെ വരുമാനത്തില്‍ പ്രശ്‌നമുണ്ട്, അവരുടെ ധനവിനിയോഗത്തില്‍ മാറ്റം വന്നാലേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ.’
രണ്ടാം പാദ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 4.5 ശതമാനമായാണ് ജി.ഡി.പി ഇടിഞ്ഞത്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്പത്തിക വളര്‍ച്ച.
റിസര്‍വ് ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇവയില്‍ ആറു വ്യവസായങ്ങള്‍ ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നേരിടുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കല്‍ക്കരി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 17.6 ശതമാനമാണ് ഇടിവ് സംഭവിച്ചത്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത്. ജി.ഡി.പി നിരക്ക് ഇടിഞ്ഞതോടെ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.
എസ്.ബി.ഐ, നൊമുറ ഹോള്‍ഡിങ്സ്, ക്യാപിറ്റല്‍ എകണോമിക്സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ്.
വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ആര്‍.ബി.ഐ ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കമ്പനികള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ ജി.ഡി.പി 7.5 ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്തംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2012-2013, ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചാ നിരക്ക് രാജ്യത്തിന് ലഭിക്കണമെങ്കില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന രണ്ട് പാദങ്ങളില്‍ 5.2 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.
WATCH THIS VIDEO: