എച്ച്.ഐ.വി വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യുന്ന വാക്‌സിന്‍ കണ്ടെത്തിയതായി ഗവേഷകര്‍
TechD
എച്ച്.ഐ.വി വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യുന്ന വാക്‌സിന്‍ കണ്ടെത്തിയതായി ഗവേഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2013, 12:04 pm

[]വാഷിങ്ടണ്‍: എച്ച്.ഐ.വി വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യാനുള്ള വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ഒറീഗോണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് എച്ച്.ഐ.വിക്കെതിരെ പുതിയ വാക്‌സിനുമായി എത്തിയിരിക്കുന്നത്.

കുരങ്ങുകളില്‍ എയ്ഡിസിന് കാരണമാകുന്ന എസ്.ഐ.വി(സിമിയന്‍ ഇമ്യൂണോ ഡെഫിഷന്‍സി വൈറസ്)ക്കെതിരെ ഈ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചതായും ഗവേഷകര്‍ അവകാശപ്പെടുന്നു.

മനുഷ്യരിലെ എയ്ഡ്‌സിന് തുല്യമായി കുരങ്ങുകളില്‍ കാണപ്പെടുന്ന വൈറസാണ് എസ്.ഐ.വി.

പുതിയ വാക്‌സിന്‍ ഉടന്‍ തന്നെ മനുഷ്യരിലും പരീക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. പുതിയ വാക്‌സിന്‍ ശരീരത്തില്‍ നിന്ന് എച്ച്.ഐ.വി വൈറസ് പൂര്‍ണമായും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.