[] ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വരുന്ന 29 ന് ക്യൂബ സന്ദര്‍ശിക്കും. ഇതോടെ ഉഭയകക്ഷി തലത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്യൂബയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വി.ഐ.പി ആകും ഹാമിദ് അന്‍സാരി.
ശീതയുദ്ധകാലത്ത് സജീവമായിരുന്ന മൂന്നാം ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ക്യൂബയും ഇന്ത്യയും ഉണ്ടായിരുന്നു. എങ്കില്‍പ്പോലും ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല.
2006 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്യൂബയില്‍ പോയിരുന്നുവെങ്കിലും അത് ഔദ്യോഗിക സന്ദര്‍ശനമായിരുന്നില്ല.
നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ന്യൂയോര്‍ക്കില്‍ വച്ചും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ന്യൂദല്‍ഹിയില്‍ വച്ചുമാണ് ഫിദല്‍ കാസ്‌ട്രോ എന്ന ചരിത്ര നായകനെ കണ്ടത്. 1964 കാലഘട്ടത്തില്‍ ചെഗ്വേര അടക്കമുള്ള നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 26 ന് പെറുവിലാണ് അന്‍സാരി ആദ്യമെത്തുക.
അവിടെ പ്രസിഡണ്ട് ഹ്യൂമാലയെ കണ്ടതിനു ശേഷം ഇന്ത്യ പെറു നയതന്ത്ര ബന്ധങ്ങളുടെ 50ാം വാര്‍ ഷികാഘോഷം ഉദാഘാടനം ചെയ്യുന്ന അദ്ദേഹം 29 ന് ക്യൂബയിലെത്തി ഫിഡലിന്റെ പിന്‍ഗാമി റൗള്‍ കാസ്‌ട്രോയെ കാണും.
പെറുവിനും ക്യൂബക്കും ശേഷം അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിക്കും.