| Wednesday, 14th March 2018, 12:05 pm

സി.ബി.എസ്.ഇ എഴാം ക്ലാസിലെ ചോദ്യപേപ്പറിലും ഹിറ്റായി മമ്മുട്ടിയുടെ 'വര്‍ഷം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ സിനിമയാണ് വര്‍ഷം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്ത പാട്ട് വര്‍ഷത്തിലേതായിരുന്നു.

കുട്ട് തേടി വന്നൊരാ…. എന്ന് തുടങ്ങുന്ന ആ ഗാനം ചിത്രത്തിലെ നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു വാട്‌സാപ്പിലൂടെ റിലീസ് ചെയ്തത്. ഇപ്പോള്‍ ഇതാ സി.ബി.എസ്.ഇയുടെ ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും ഈ കാര്യം ചോദിച്ചിരിക്കുകയാണ്.

ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്ത മലയാള സിനിമാ ഗാനം ഏത് എന്നായിരുന്നു ചോദ്യം. വര്‍ഷത്തിന്റെ സംവിധായകനായ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചോദ്യപേപ്പറിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്ക് വെച്ച് ഈ കാര്യം വെളിപ്പെടുത്തിയത്.

എം ആര്‍ ജയഗീത എഴുതി ബിജിപാല്‍ ഈണം നല്‍കി സച്ചിന്‍ വാര്യര്‍ ആലപിച്ച ഗാനം അന്നേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. മമ്മൂട്ടിക്ക് പുറമെ ആശാ ശരത്, മംമ്താ മോഹന്‍ദാസ്, ടി.ജി രവി, ഹരീഷ് പേരടി, സജിതാ മഠത്തില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

We use cookies to give you the best possible experience. Learn more