| Monday, 11th May 2020, 11:49 am

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 12 മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തുവിട്ടു.

കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച പുറപ്പെടും. വെള്ളിയാഴ്ച ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക.

കൊങ്കണ്‍ പാത വഴിയാണ് സര്‍വീസ്. കോട്ട, വഡോദര,വാസൈ റോഡ്,പന്‍വേല്‍,രത്നഗിരി, സവന്ത്വാടി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍,
കോഴിക്കോട്,ഷൊര്‍ണൂര്‍, തൃശൂര്‍,എറണാകുളം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ  വഴിയാണ് യാത്ര.

ഇന്ന് നാലു മണിക്ക് ഐ.ആര്‍.സി.ടി.സി വെബ്സൈറ്റില്‍ ബുക്കിംഗ് ലഭ്യമാകും. കൗണ്ടര്‍ വഴി ബുക്കിംഗ് നടക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ്. സ്റ്റോപ്പും ഷെഡ്യൂളും ഇന്ന് അറിയാന്‍ സാധിക്കും.

യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെയ് 12 മുതലുള്ള ട്രെയിന്‍ സര്‍വീസുകള്‍

1. ഹൗറ- ന്യദല്‍ഹി(ദിവസേന) മെയ് 12
2. ന്യൂദല്‍ഹി – ഹൗറ(ദിവസേന) മെയ് 13

3. രാജേന്ദ്രനഗര്‍- ന്യൂദല്‍ഹി(ദിവസേന)-മെയ് 12

4.ന്യൂദല്‍ഹി-രാജേന്ദ്രനഗര്‍(ദിവസേന)- മെയ്13

5.ന്യൂദല്‍ഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12

6.ദീബ്രുഗഡ്-ന്യൂദല്‍ഹി(ദിവസേന)- മെയ്14

7. ന്യൂദല്‍ഹി- ജമുതാവി(ദിവസേന)- മെയ് 12

8. ജമുതാവി- ന്യൂദല്‍ഹി(ദിവസേന)- മെയ്13

9. ബെഗളൂരു- ന്യൂദല്‍ഹി(ദിവസേന)- മെയ് 12

10.ന്യൂദല്‍ഹി-ബെംഗളൂരു-(ദിവസേന) മെയ്14

11.ന്യൂദല്‍ഹി-തിരുവനന്തപുരം(ചൊവ്വ,ബുധന്‍,ഞായര്‍)
12.തിരുവനന്തപുരം-ന്യൂദല്‍ഹി(ചൊവ്വ,വ്യാഴം,വെള്ളി)മെയ്15

13.ന്യൂദല്‍ഹി- ചെന്നൈ- (ബുധന്‍,വെള്ളി)മെയ്13
14.ചെന്നൈ- ന്യൂദല്‍ഹി(വെള്ളി,ഞായര്‍)മെയ്15

15.ന്യൂദല്‍ഹി -ബിലാസ്പുര്‍-(വ്യാഴം,ശനി)മെയ് 12
16.ബിലാസ്പൂര്‍-ന്യൂദല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ്14

17.റാഞ്ചി-ന്യൂദല്‍ഹി- (വ്യാഴം,ഞായര്‍)- മെയ്14
18.ന്യൂദല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) -മെയ്12
19.ന്യൂദല്‍ഹി-മുംബൈ (ദിവസേന)-മെയ്13

20.മുംബൈ -ന്യൂദല്‍ഹി(ദിവസേന)-മെയ്12
21.ന്യൂദല്‍ഹി- അഹമ്മദാബാദ്(ദിവസേന)-മെയ്13
22.അഹമ്മദാബാദ്-ന്യൂദല്‍ഹി(ദിവസേന)-മെയ്12

23.ന്യൂദല്‍ഹി-അഗര്‍ത്തല(ബുധന്‍)-മെയ്20
24.അഗര്‍ത്തല- ന്യൂദല്‍ഹി- (തിങ്കള്‍)-മെയ്18

25.ന്യൂദല്‍ഹി-ഭുവനേശ്വര്‍(ദിവസേന)- മെയ്14
26.ഭുവനേശ്വര്‍-ന്യൂദല്‍ഹി-(ദിവസേന)- മെയ് 13
27.ന്യൂദല്‍ഹി-മഡ്ഗാവ് -(വെള്ളി,ശനി)-മെയ് 15

28.മഡ്ഗാവ്-ന്യൂദല്‍ഹി-(തിങ്കള്‍,ഞായര്‍)-മെയ് 17
29.ന്യൂദല്‍ഹി-സെക്കന്തരാബാദ്-(ഞായര്‍)-മെയ് 17
30.സെക്കന്തരാബാദ്-ന്യൂദല്‍ഹി-(ബുധന്‍)-മെയ് 20

We use cookies to give you the best possible experience. Learn more