കൊച്ചി: യെമനില്‍ കുടുങ്ങിയ മലയാളികളുമായുള്ള പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തി. 168 യത്രക്കാരാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. ഏദനില്‍ നിന്ന് ജിബൂട്ടിവഴിയാണ് ഇവരെ കൊച്ചിയിലെത്തിച്ചിരിക്കുന്നത്.
ഏദനില്‍ നിന്നും ഐഎന്‍.എസ് സുമിത്രയില്‍ ജിബൂട്ടിയിലെത്തിയ ഇവരെ അവിടുന്ന് വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുകയായിരുന്നു. വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലാണ് ജിബൂട്ടിയില്‍ നിന്ന് ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്. ജിബൂട്ടിയില്‍ താമസിച്ചാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
350 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങള്‍ വഴി നാട്ടിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 206 പേര്‍ മലയാളികളാണ്. തമിഴ്‌നാടില്‍ നിന്നുള്ള 40 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള 31 പേരും പശ്ചിമബംഗാളില്‍ നിന്നുള്ള 23 പേരും ദല്‍ഹി, കര്‍ണാടക ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 22, 12, 13 പേരുമാണ് യെമനില്‍ നിന്ന് ബുധനാഴ്ച ഉച്ചയോടെ ജിബൂട്ടില്‍ എത്തിയിരുന്നത്.
കൊച്ചിയിലേക്കും മുംബൈയിലേക്കുമാണ് ജിബൂട്ടിയില്‍ നിന്ന് വിമാനം തയ്യാറിക്കിയിരുന്നത്. ഏതനില്‍ ഇന്ത്യക്കാരെ എത്തിച്ചശേഷം യെമനില്‍ കഴിയുന്ന ബാക്കി ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി എ.എന്‍.എസ് സുമിത്ര യാത്ര തിരിച്ചു.