| Saturday, 18th February 2023, 11:21 am

കാണാ ചില്ലമേല്‍; ഇരവിലെ ആദ്യ ഗാനം പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പെറ്റ് പ്രോഡക്ഷനും വിഫ്റ്റ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമായ ഇരവ് എന്ന സിനിമയിലെ ആദ്യത്തെ പാട്ട് ‘കാണാ ചില്ലമേല്‍’ പുറത്തിറങ്ങി.

അരുണ്‍ രാജ് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അമൃതാ സുരേഷാണ്. വരികള്‍ സന്ദീപ് സുധയുടേതാണ്. വിഫ്റ്റ് സിനിമാസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഇരവ്. വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും അതെ വേദിയില്‍ വെച്ച് നടന്നു. വെസ്റ്റ് ഫോര്‍ഡ് ഓഫ് ഫിലിം ടെക്‌നോളജിയുടെ നിര്‍മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്. ആദ്യമായിട്ടാണ് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നത്.

നമിത പ്രമോദ്, ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. WIFTയിലെ വിദ്യാര്‍ത്ഥികളായ ഫസ്ലിന്‍ മുഹമ്മദും അജില്‍ വില്‍സണ്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡ്യൂസര്‍ രാജ് സക്കറിയാസ്. കോ പ്രൊഡ്യൂസര്‍ ശ്യംധര്‍, ജൂഡ് എ.എസ്. വിഷ്ണു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

അജയ് ടി.എ, ഫ്രാങ്ക്ളിന്‍ ഷാജി, അമല്‍നാഥ് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിഖില്‍ വേണു, മ്യൂസിക് അരുണ്‍ രാജ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. ഒരു ഇമോഷണല്‍ ത്രില്ലാറാണ് ചിത്രം. വാഗമണ്‍ ആണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.
പി.ആര്‍.ഒ. ശബരി

Content Highlight: first song from iravu movie

Latest Stories

We use cookies to give you the best possible experience. Learn more