കമ്പനി നഷ്ടത്തിലാണെന്നും ഇത്രയേ തൊഴിലാളിക്ക് നല്‍കാനാവൂവെന്നുമാണ് മാനേജ്‌മെന്റ് പറയുന്ന വാദം. ഈ വാദം എത്രത്തോളം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നോട്ടീസ്. മാനേജരുടെ സുഖലോലുപ ജീവിതത്തിന് ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ തൊഴിലാളിക്ക് ആലയുടെ സ്വഭാവമുള്ള ലയങ്ങള്‍. സമരം എന്ത് കൊണ്ടെന്ന് വിളിച്ചുപറയുന്നു ഈ നോട്ടീസ്…
നമ്മള്‍ അഞ്ച് തലമുറകളായി ഇവിടെ ജോലി ചെയ്തുവരുന്നു. എന്നാല്‍ നമ്മുടെ അവകാശങ്ങളൊന്നും തന്നെ നമുക്ക് ലഭിക്കുന്നില്ല. അതേസമയം മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ക്കോ കമ്പനി വാരിക്കോരി നല്‍കുന്നുമുണ്ട്. ചില ഉദാഹരണങ്ങള്‍
1. ഒരു മാനേജരുടെ വീട്ടില്‍ ഇവിടെ അഞ്ച് തൊഴിലാളികളെയാണ് വേലക്കായി നല്‍കുന്നത്.
2. ഒരു മാനേജര്‍ ഒരു ദിവസത്തേക്ക് ആറായിരം മുതല്‍ പതിനായിരം രൂപ വരെ ശമ്പളം കൈപ്പറ്റുന്നുണ്ട്.
3. മാനേജര്‍മാരുടെ വീട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് 30 ദിവസവും ശമ്പളം കമ്പനിവക. കൂടാതെ അവര്‍ക്ക് 25 കിലോ ഗോതമ്പ് മാവ് മാസം തോറും ലഭിക്കുന്നു.
4. സമീപത്തെ വി.എ മാനേജരായ ഹഡ്‌സണ്‍ വീട്ടിലെ കരിയപ്പ തനിക്ക് മുമ്പുണ്ടായിരുന്ന കാര്‍ ഉപേക്ഷിച്ച് 15 ലക്ഷം ഏകദേശ വിലയുള്ള കാര്‍ വാങ്ങി. അതിന്റെ കാരണമെന്ത്.
5. ഇപ്പോഴത്തെ എം.ഡി മുമ്പ് ഇവിടെ മാര്‍ക്കറ്റിങ് മാനേജരായിരുന്നു. അന്നദ്ദേഹം തേയില പുറം മാര്‍ക്കറ്റില്‍ വിറ്റത് 120 രൂപക്കാണ്. അദ്ദേഹം തന്നെയാണ് കരാറില്‍ ഒപ്പിട്ടിരുന്നതും. കമ്പനിയില്‍ നിന്ന് അദ്ദേഹത്തിന് ഈ തേയില ലഭിക്കുന്നത് 80 രൂപയ്ക്കാണ്. ബാക്കി വരുന്ന നാല്‍പ്പത് രൂപ അദ്ദേഹത്തിന് ലഭിക്കുന്ന കമ്മീഷന്‍. ഈ രീതിയില്‍ അദ്ദേഹം ഒരുമാസം എത്ര രൂപയ്ക്ക് തേയില വിറ്റിരിക്കും. നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ. അങ്ങിനെയുള്ള ഒരാളാണ് ഇപ്പോഴത്തെ നമ്മുടെ എം.ഡി.
6. ഇതേ സാഹചര്യം തന്നെയാണ് ഡോക്ടര്‍, വെല്‍ഫെയര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കും. ആഢംബര കാറുകളാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
7. ഇത് മാത്രമല്ല, അവരുടെ ഭാര്യമാര്‍ക്ക് കമ്പനി വക ജോലി നല്‍കും. കുടുംബാംഗങ്ങളോടൊപ്പം അവര്‍ക്ക് ടൂര്‍ പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കും. അവര്‍ക്കും കമ്പനി ശമ്പളം, കാര്‍, വേലക്കാര്‍ എന്നിവരെ നല്‍കുന്നു
8. ഈ മാനേജര്‍മാരുടെ വീട്ടിലേക്ക് പതിനഞ്ചു പൈസ നിരക്കില്‍ മുട്ടയും 22 രൂപ നിരക്കില്‍ കോഴിയിറച്ചിയും വെറും മൂന്ന് രൂപ നിരക്കില്‍ പാലും ലഭിക്കുന്നു.
9. മാനേജ്‌മെന്റിന്റെ ആളുകള്‍ക്ക് വിറക്, വൈദ്യുതി എന്നിവ സൗജന്യമാണ്.
10. എസ്റ്റേറ്റില്‍ കറന്റ്് പോയാല്‍ ഇവര്‍ക്ക് ജനറേറ്റര്‍ സംവിധാനം നല്‍കുന്നു. അതിന് വേണ്ട ഡീസല്‍ സൗജന്യമാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളുകളെയും കമ്പനി കൊടുക്കുന്നു.
11. അടുത്തുള്ള ടീ മ്യൂസിയത്തില്‍ നിന്നും അധിക വരുമാനം ലഭിക്കുന്നത് നാല് കോടി രൂപയാണ്. ചിലവോ, വെറും നാല്‍പ്പത് രൂപയും. ഇതില്‍ വരുന്ന ലാഭം എവിടെപ്പോകുന്നു. ഇതുവരെ കണക്കില്‍ അത് കാണിച്ചിട്ടില്ല.
12. തോട്ടം തൊഴിലാളികള്‍ക്ക് ഒരു സ്‌ക്വയര്‍മീറ്റര്‍ വിറകിനായി ഈടാക്കുന്നത് 650 രൂപയാണ്. എന്നാല്‍ വിറക് മാനേജ്‌മെന്റ് ശേഖരിക്കുന്നത് 200 രൂപക്കാണ്.
തൊഴിലാളികള്‍ക്ക് നല്‍കുന്ന ചായയില്‍പ്പോലും 13 ഗ്രാം ശര്‍ക്കര മാത്രമാണ് ചേര്‍ക്കുന്നത്. വെറും നൂറ് മില്ലി കരിമ്പ് കാപ്പിയാണ് അവര്‍ക്ക് ഇടവേളകളില്‍ നല്‍കുന്നത്. അങ്ങിനെയെങ്കില്‍ തൊഴിലാളികള്‍ക്ക് എന്താണ് ലഭിക്കുന്നത്. വെറും അട്ടകടി മാത്രം.
ഒരുമിക്കൂ…. പോരാടൂ…. വിജയം വരേക്കും….